കോപ്പയിലെ കൂട്ടയിടി: നെയ്‌മര്‍ക്കു നാലുകളികളില്‍ വിലക്ക്‌; ബ്രസീലിന്റെ മോഹങ്ങള്‍ക്കു തിരിച്ചടി

neyaaa (1)സാന്തിയാഗോ∙ ബ്രസീലിയന്‍ താരം നെയ്മറിന് കോപ്പ അമേരിക്ക ഫുട്ബോളിലെ ശേഷിക്കുന്ന മൽസരങ്ങൾ നഷ്ടമാകും. കൊളംബിയക്കെതിരായ മല്‍സരത്തിലെ പെരുമാറ്റ ദൂഷ്യത്തിന് നാലു മല്‍സരങ്ങളില്‍ നിന്ന് താരത്തിനെ വിലക്കി. കോപ്പ അമേരിക്ക അച്ചടക്ക സമിതിയുടേതാണ് തീരുമാനം.

കൊളംബിയക്കെതിരായ മല്‍സരത്തിലെ തോല്‍വിക്ക് ശേഷം വിജയഗോള്‍ നേടിയ മുറീലോയെ നെയ്മര്‍ തലകൊണ്ടിടിച്ചിരുന്നു. ഇതോടെ ചുവപ്പ് കാര്‍‍ഡ് കണ്ട നെയ്മാറിന് വെനസ്വേലയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം മല്‍സരം നഷ്ടമായിരുന്നു. എന്നാല്‍ മൈതാനത്തെ ചട്ടലംഘനമാണ് നെയ്മര്‍ നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നാലു മല്‍സരത്തില്‍ നിന്ന് വിലക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു.

ചുവപ്പു കാർഡ് കണ്ട കൊളംബിയൻ താരം കാർലോസ് ബാക്കയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ടു മൽസരങ്ങളിൽ നിന്നാണ് ബാക്കയെ വിലക്കിയിരിക്കുന്നത്. അതേസമയം, സമിതിയുടെ നിലപാടിനെതിെര അപ്പീൽ നൽകുന്നതിന് ഇരു താരങ്ങൾക്കും അവസരമുണ്ട്.

Top