ലീഗിലെ അവസാനത്തെ തകര്‍പ്പന്‍ മത്സരം; എതിരാളികളെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ കിരീടം ചൂടി

ht-getty-large_transytxLMmtfp3sC_cEhhtHl335Jlv7Tmm2t5sRLcwp_2lA

ഗ്രനാഡ: സ്പാനിഷ് ലീഗിലെ അവസാനത്തെ പ്രകടനവും അവസാനിച്ചു. തകര്‍പ്പന്‍ പ്രകടന മികവില്‍ ഇത്തവണയും ബാഴ്‌സലോണ തന്നെ കീരിടമുറപ്പിച്ചു. ഗ്രനാഡയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ തുടര്‍ച്ചയായ രണ്ടാംകിരീടം നേടിയത്.

ലൂയി സുവാരസാണ് മൂന്നു ഗോളുകളും നേടിയത്. 38 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോററും സുവാരസാണ്. ജയിച്ചിട്ടും കിരീടം നേടാനാകാതെ റയല്‍മാഡ്രിഡ് ഇത്തവണയും നിരാശരായി മടങ്ങി. ഡിപ്പോര്‍ട്ടീവോയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് റയല്‍ തോല്‍പിച്ചത്. പോയിന്റ് നിലയില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് റയലിന് കിരീടം നഷ്ടമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളിയുടെ 22, 38, 86 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. നേരത്തെ ഡീപോര്‍ട്ടീവോയ്ക്ക് എതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡും വിജയിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടുഗോളുകളും നേടിയത്. 7, 25 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റിയുടെ ഗോളുകള്‍.

എന്നാല്‍ ബാഴ്സ ജയിച്ചതോടെ റയലിന്റെ കിരീടപ്രതീക്ഷകള്‍ അസ്തമിച്ചു. കിരീടത്തിനായി ബാഴ്‌സയും റയല്‍ മാഡ്രിഡും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സീസണില്‍ ഒരു പോയന്റ് വ്യത്യാസത്തിലാണ് ബാഴ്സയുടെ കിരീടനേട്ടം. 38 മത്സരത്തില്‍നിന്ന് 91 പോയന്റാണ് ബാഴ്സയുടെ നേട്ടം. 90 പോയിന്റോടെ റയല്‍ മാഡ്രിഡ് തൊട്ടുപിന്നിലുണ്ടായിരുന്നു. ബാഴ്സയുടെ 24-ാം കിരീട നേട്ടമാണിത്.

Top