ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; സെമി ഫൈനല്‍ മത്സരപ്പട്ടിക തയ്യാറായി

നിയോണ്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ മത്സരപട്ടികയായി. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ അത്‌ലറ്റിക്കോ മഡ്രിഡും ഇറ്റലിയിലെ യുവന്റസിനെ ഫ്രഞ്ച് ക്ലബ് മൊണാക്കോയും നേരിടും. റയല്‍-അത്‌ലറ്റിക്കോ ഒന്നാംപാദ സെമി മേയ് രണ്ടിനും രണ്ടാം പാദം മേയ് 10 നും നടക്കും. മൊണാക്കോ- യുവന്റസ് ഒന്നാംപാദ സെമി മേയ് മൂന്നിനും രണ്ടാം പാദം മേയ് ഒന്‍പതിനും നടക്കും.

മഡ്രിഡ് ടീമുകളുടെ പോരാട്ടം കഴിഞ്ഞ വര്‍ഷത്തെ ഫൈനലിനു സമാനമായി. അന്ന് അത്‌ലറ്റിക്കോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് റയല്‍ ജേതാക്കളായി. മൂന്നു വര്‍ഷം മുമ്പ് നടന്ന ഫൈനലിലും ജയം റയലിനെ തുണച്ചു. ബയേണ്‍ മ്യൂണിക്കിനെ 6-4 ന്റെ ഗോളിനു മറികടന്നാണു റയാല്‍ സെമിയിലെത്തിയത്. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഹാട്രിക് ഗോളുകള്‍ക്കു വിവാദച്ചുവയുണ്ടായിരുന്നു. ഇംഗ്ലീഷ് ക്ലബ് ലെസ്റ്റര്‍ സിറ്റിയെ മറികടന്നാണ് അത്‌ലറ്റിക്കോ സെമിയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ച്ചയായി നാലാം തവണയാണ് സ്പാനിഷ് ക്ലബുകള്‍ തമ്മില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ മത്സരിക്കുന്നത്. ഒന്നാം സെമി റയലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവിലും രണ്ടാംപാദം അത്‌ലറ്റിക്കോയുടെ തട്ടകമായ വിസെന്റെ് കാള്‍ഡെറോണിലും നടക്കും. 1996 ലെ ജേതാക്കളായ യുവന്റസ് 201415 സീസണിലെ സെമിയില്‍ മൊണാക്കോയെ തോല്‍പ്പിച്ചിട്ടുണ്ട്. ഫൈനലില്‍ കടന്നെങ്കിലും അവര്‍ ബാഴ്‌സലോണയോടു തോറ്റു. ക്വാര്‍ട്ടറില്‍ അതേ ബാഴ്‌സയെ തോല്‍പ്പിച്ചാണു യുവന്റസിനെ വരവ്.

ഒന്നാംപാദത്തില്‍ 3-0 നു ജയിച്ച യുവന്‍്‌സ് രണ്ടാംപാദത്തില്‍ ഗോള്‍രഹിത സമനില നേടി. ചാമ്പ്യന്‍സ് ലീഗ് കൂടാതെ ഇറ്റാലിയന്‍ ലീഗ്, കോപ്പാ ഇറ്റാലിയ കിരീടങ്ങളും യുവന്റസിന്റെ കൈയരുകിലാണ്. പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച മൊണാക്കോയുടെ വരവ് അമ്പരപ്പെടുത്തുന്നതാണ്. ജര്‍മന്‍ ക്ലബ് ബൊറുസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ക്വാര്‍ട്ടറില്‍ അവര്‍ മുട്ടുകുത്തിച്ചത്.

Top