ഇനി ‘ജസ്റ്റ് ഫുട്ബോൾ’, കോവളം എഫ് സി ഐ ലീഗിൽ പന്തുതട്ടാനൊരുങ്ങുന്നു; സഹായഹസ്തവുമായി ഫേസ്ബുക്ക് കൂട്ടായ്മ..

തിരുവനന്തപുരം: പല ജാതി , മത , വര്‍ഗ്ഗ , രാഷ്ട്രീയ വിശ്വാസങ്ങൾ പേറുന്നവർ നമ്മുക്കിടയിലുണ്ടെങ്കിലും നല്ലൊരു ഫുട്ബോള്‍ പ്രേമിക്കു ഒരു മതമേയുള്ളൂ എന്നതാണ് സത്യം …. ഫുട്ബോള്‍ എന്ന ഒരു സ്നേഹത്തിന്റെ, ആവേശത്തിന്റെ, പോരാട്ടത്തിന്റെ നൂല്‍ എല്ലാവരെയും ഒരുമിച്ചു നിർത്തുന്നു. അത് ഒരിക്കൽകൂടി ഉറക്കെ വിളിച്ചു പറയുകയാണ്‌ ‘ജസ്റ്റ് ഫുട്ബോൾ’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ.ഐ ലീഗ് യോഗ്യത നേടിയ കോവളം എഫ് സിക്ക് സാമ്പത്തിക പിന്തുണ നൽകാനായാണ് ഓണ്‍ലൈൻ കൂട്ടായ്മക്ക് കീഴിൽ ഇന്ത്യന്‍ ഫുട്ബോളിന്റെ നല്ല കാലം സ്വപനം കാണുന്ന ഫുട്ബോൾ പ്രേമികൾ കൈകോർക്കുന്നത് Team

എണ്ണമറ്റ പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെങ്കിലും ഐ ലീഗില്‍ വിവാ കേരളക്ക് ശേഷം എസ്  ബി ടി രണ്ടാം ഡിവിഷനിൽ കളിച്ചതൊഴിച്ചാൽ കേരളത്തിന് കാര്യമായ പ്രാതിനിധ്യം ഉണ്ടായിട്ടില്ല. ക്ഷീണം കാണിച്ചു തുടങ്ങിയ കേരളത്തിലെ ക്ലബ്ബ് ഫുട്‌ബോളിന് പുത്തനുണര്‍വ്വ് പകര്‍ന്ന് കൊണ്ടാണ് മുന്‍ സന്തോഷ് ട്രോഫി താരവും ടൈറ്റാനിയത്തിന്റെ എക്കാലത്തെയും മിന്നും താരങ്ങളിലൊരാളുമായ എബിന്‍ റോസ് വാര്‍ത്തെടുത്ത കുഞ്ഞുപ്രതിഭകള്‍ ദേശീയതല മത്സരങ്ങള്‍ക്ക് ബൂട്ടുകെട്ടുന്നത്. ബി കോച്ചിംഗ് ലൈസന്‍സുള്ള ചുരുക്കം മലയാളികളിലൊരാളായ എബിന്‍ റോസിന്റെ ആറുവർഷത്തോളം നീണ്ട കഠിനാദ്ധ്വാനത്തിന്റെ  സഫലീകരണമാണ് കോവളം എഫ് സി എന്ന ടീം. ഐ ലീഗ് യോഗ്യതയിലേക്കുള്ള പാതയിൽ കളിക്കളത്തിനകത്തും പുറത്തും എബിനും കുട്ടികളും നേരിട്ട ‘ടാക്കിളുകൾ’ ഒട്ടനവധിയാണ്.അതെല്ലാം മറികടന്ന്, ലീഡര്‍സ് കൊച്ചി, സെപ്റ്റ് തുടങ്ങിയ ടീമുകളെ പിന്തള്ളിയാണ് പതിനഞ്ചുവയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ കോവളം എഫ് സി യോഗ്യത നേടിയത്. അതും ടു സ്റ്റാര്‍ പദവിയോടെ…
coach
ഐ ലീഗ് റസ്റ്റ്‌ ഓഫ് സോണ്‍  യോഗ്യത  നേടിയതിനു  ശേഷമായിരുന്നു  കൂടുതല്‍  പ്രശ്നങ്ങള്‍ . സാമ്പത്തികം  തന്നെയായിരുന്നു  കോവളം എഫ് സി എന്ന കൊച്ചു ടീമിന്‍റെ  മുന്നിലെ  വലിയ വെല്ലുവിളി. പല  ആളുകളും സഹായിക്കാം  എന്ന്  വാക്കാല്‍  ഏറ്റെങ്കിലും  അതൊന്നും  നടപ്പിലാകാതെവന്ന പ്രതിസന്ധിഘട്ടത്തിലാണ്  ജസ്റ്റ് ഫുട്ബോള്‍ എന്ന ഫേസ് ബുക്ക് കൂട്ടായ്മ  സഹായഹസ്തവുമായി മുന്നോട്ട് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി സ്വദേശിയായ നിര്‍മ്മല്‍ ഖാനാണ് ധനസമാഹരണം എന്ന ആശയം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് കളരിക്കല്‍ മനോജ് എന്ന മുംബൈ മലയാളി ധനസമാഹരണത്തിന്റെ ഉത്തരവാദിത്വങ്ങള്‍ എറ്റെടുക്കുകയായിരുന്നു.താരതമ്യേന കുറച്ച് അംഗങ്ങള്‍ മാത്രമുള്ള ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ ചെറിയ രീതിയില്‍ തുടങ്ങിയ ഉദ്യമം ഒരുമാസം കൊണ്ട് ഒന്നേകാല്‍ ലക്ഷത്തില്‍ പരം രൂപ സമാഹരിച്ചു കഴിഞ്ഞു. വിദ്യാര്‍ഥികള്‍ മുതല്‍ അറബ് മേഖലയിലും, യൂറോപ്പിലുമുള്ള പ്രവാസികളുടെയും ഫുട്ബോൾ പ്രേമികളായ  ഇന്ത്യയുടെ വിവിധ  ഭാഗങ്ങളില്‍ നിന്നുള്ള  മലയാളികളുടെയും സഹായസഹകരണങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്.fixture

അണ്ടര്‍ 15ഐ ലീഗില്‍ കോവളം എഫ് സി മത്സരിക്കാന്‍ പോകുന്നത്  റസ്റ്റ്‌ ഓഫ് സോണിലാണ്. ഇവിടെ നിന്നും ആറുടീമുകളിൽ  രണ്ടു ടീമുകളാണ് യോഗ്യത നേടുന്നത്. എല്ലാ  സോണില്‍ നിന്നുള്ള  രണ്ടു ടീമുകള്‍ മത്സരിക്കുന്ന ഐ ലീഗ് മെയിന്‍ മത്സരങ്ങള്‍ എവിടെ നടത്തണമെന്ന് ഇത് വരെ തീരുമാനമായിട്ടില്ല.  ബൊക്കാ അക്കാദമി, ബാംഗ്ലൂര്‍ എഫ് സി , ഫത്തേ ഹൈദരാബാദ്  എന്നീ വലിയ ടീമുകളായിരിക്കും കോവളം എഫ് സിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുവാന്‍ പോകുന്നത്. ഈ  മത്സരങ്ങളില്‍ യോഗ്യത നേടുമെന്ന് തന്നെയാണ്  പരിശീലകനായ  എബിന്‍ റോസ് ഉറച്ചു വിശ്വസിക്കുന്നത്.  ജനുവരി 18 ന്   നടക്കുന്ന ആദ്യമത്സരത്തിൽ ഫത്തേ ഹൈദരാബാദാണ് കോവളം എഫ് സിയുടെ എതിരാളികള്‍.ലാമിസ്, മിഥുന്‍ മത്തിയാസ്, ഗോള്‍ കീപ്പര്‍ ആദര്‍ശ് തുടങ്ങിയ താരങ്ങളിൽ തികഞ്ഞ വിശ്വാസമാണ് ടീമിന്റെ ആരാധകർക്കും കോച്ചിനും.

കോവളത്തെ മണൽപ്പരപ്പുകളിൽ നിന്ന് എബിൻ കണ്ടെത്തിയ പുകൾപെറ്റ അക്കാദമികളുടെ കളിമുറ്റങ്ങളിൽ നിന്നെത്തുന്ന കളിക്കൂട്ടങ്ങളുമായിടയുന്ന കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.

Top