മെസ്സിക്ക് അറിയാവുന്ന ഏക മലയാളി… കൂളായി മെസ്സിക്കൊപ്പമുളള ചിത്രങ്ങൾ

മെസ്സിയുടെ സൗഹൃദ വലയത്തിൽ ഇടം നേടി മലയാളിയായ ബിസിനസുകാരൻ. ദുബായിയില്‍ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ് ആണ് മെസ്സിയുടെ സുഹൃത്തായ ആ ഏക മലയാളി.

കടുത്ത ഫുട്‌ബോള്‍ ആരാധകനും മെസി ആരാധകനുമാണ് രാജേഷ്. മെസിക്കൊപ്പമുള്ള മലയാളികളുടെ സെൽഫികൾ പോലും സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോഴാണ് കൂളായി മെസ്സിക്കൊപ്പമുളള ചിത്രങ്ങൾ രാജേഷ് പങ്കുവെക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിക്കൊപ്പം രാജേഷ് കൂടാറുണ്ടായിരുന്നു. 2019ല്‍ ആദ്യമായാണ് മെസിയെ രാജേഷ് കാണുന്നത്. പിന്നീട് മെസിയുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിപോരുകയായിരുന്നു.

ഖത്തർ ലോ​കകപ്പ് തുടങ്ങിയതോടെ ഒരു മാസമായി മെസിയുടെ കുടുംബത്തിനൊപ്പം ഖത്തറിൽ കഴിയുകയാണ് ഇപ്പോൾ രാജേഷ്.

Top