മെസിക്ക് വേണ്ടി വോട്ട് അട്ടിമറി..!! ഫിഫ ബെസ്റ്റ് ഫുട്ബാളർ തെരഞ്ഞെടുപ്പിൽ അപാകത…!! വോട്ട് രേഖപ്പെടുത്തിയ താരത്തിനല്ല ലഭിച്ചിരിക്കുന്നത്

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളറായി ലയണൽ മെസ്സിയെ തെരഞ്ഞെടുത്ത ഫിഫയുടെ വോട്ടെടുപ്പിനെക്കുറിച്ച് ആക്ഷേപം ഉയരുന്നു. പലരും തങ്ങൾ മെസിക്ക് വോട്ട് ചെയ്തില്ലെന്നും എന്നാൽ ഫലം പുറത്ത് വന്നപ്പോൾ തങ്ങളുടെ വോട്ട് മെസിക്ക് നൽകിയതായി കാണുന്നെന്നുമാണ് ആക്ഷേപം ഉയരുന്നത്. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

മെസ്സിയെയും റൊണാൾഡോയെയും പിന്തള്ളി മികച്ച യൂറോപ്യൻ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്റെ ഡച്ച് താരം വിർജിൽ വാൻ ദെയ്കിനായിരിക്കും പുരസ്കാരം എന്നായിരുന്നു കൂടുതൽ പേരും പ്രവചിച്ചിരുന്നത്. എന്നാൽ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അത് മെസിക്ക് ലഭിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെസിക്ക് കൂടുതൽ വോട്ടും ലഭിച്ചിരിക്കുന്നത് ദേശീയ ടീമുകളുടെ പരിശീലകരിൽ നിന്നും ക്യാപ്റ്റൻമാരിൽ നിന്നുമാണ്.  എന്നാൽ സ്പോർട്സ് ജേർണലിസ്റ്റുകളുടെ വോട്ട് കൂടുതലും ലഭിച്ചിരിക്കുന്നത് വിർജിൽ വാൻ ദെയ്ക്കിനാണ്. 25% വീതമുള്ള നാല് വോട്ടിംഗ് പാറ്റേണാണ് ഫിഫ പിന്തുടരുന്നത്.

വോട്ടിംഗിലെ അപാകത തുറന്ന് കാട്ടി സുഡാൻ നാഷണൽ ടീം കോച്ച് തൻ്റെ യഥാർത്ഥ വോട്ടുകളുടെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ടു. തൻ്റെ ആദ്യ വോട്ട് മുഹമ്മദ് സലായ്ക്കും രണ്ടാമത്തേത് സാഡിയോ മാനേയ്ക്കും മൂന്നാം വോട്ട് കിലിയൻ എംബാപേയ്ക്കുമാണ് അദ്ദേഹം നൽകിയത്. എന്നാൽ ഇത് യഥാക്രമം മെസിക്കും വാൻ ദെയ്ക്കിനും മാനേയ്ക്കുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Top