എംബാപ്പെയും മെസിയും ഒരു ടീമില്‍; ഹരീഷ് റാവത്തിന്റെ പ്രശംസ വൈറലാകുന്നു

സ്വപ്‌നതുല്യമായ ഫൈനല്‍ മത്സരത്തില്‍ ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കിയ രണ്ട് താരങ്ങളുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ പുകഴത്തുന്ന ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്താണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്. അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞ് ലയണല്‍ മെസിയായി രാഹുല്‍ ഗാന്ധിയും കിലിയന്‍ എംബാപ്പെയായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും നില്‍ക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്.എന്തൊരു അത്ഭുതം, ഇവിടെയിതാ മെസിയും എംബാപ്പെയും ഒരു ടീമില്‍ എന്നാണ് ചിത്രത്തിന് ഹരീഷ് റാവത്ത് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്വീറ്റില്‍ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ മെസിയും എംബാപ്പെയും പിഎസ്ജി ക്ലബ്ബില്‍ തന്നെയാണുളളതെന്ന് നെറ്റിസണ്‍സ് ഓര്‍മിപ്പിച്ചു.

Top