റഷ്യയ്ക്ക് കനത്ത തിരിച്ചടി !! അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്ക്

സൂറിച്ച് : യുക്രെയ്ന്‍ അധിനിവേഷത്തിന് പിന്നാലെ റഷ്യക്കെതിരെ കൂടുതല്‍ നിരോധനങ്ങന്‍. റഷ്യന്‍ ഫുട്ബോള്‍ ടീമിനെയും റഷ്യന്‍ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കിയതായി ഫിഫയും യുവേഫയും അറിയിച്ചു.

ടീമുകളെ സസ്പെന്റ് ചെയ്യുമെന്ന് ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ മത്സരത്തിലും വിലക്ക് നിലവില്‍ വരും. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങള്‍ റഷ്യന്‍ ടീമിന് കളിക്കാനാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിഫയും യുവേഫയും യുക്രൈന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് സംയുക്ത പ്രസ്താവന ഇറക്കി. ബ്യൂറോ ഓഫ് ഫിഫ കൗണ്‍സിലും യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഈ തീരുമാനങ്ങള്‍ അംഗീകരിച്ചതായി ഫിഫ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

Top