അടിവസ്ത്രം മാത്രം ധരിച്ച് യുവതികള്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു; സംഭവം ആരാഞ്ഞപ്പോള്‍ വസ്ത്രം വാങ്ങാന്‍ പണം വേണമെന്ന് യുവതികള്‍

russia

മോസ്‌കോ: വസ്ത്രം വാങ്ങാന്‍ പണമില്ലെങ്കില്‍ എന്തുചെയ്യും? റഷ്യന്‍ യുവതികള്‍ കാണിച്ച സാഹസം സോഷ്യല്‍മീഡിയയില്‍ വൈറലായി. വസ്ത്രം വാങ്ങാന്‍ പണം ചോദിച്ച് യുവതികള്‍ നഗ്നയായി റോഡിലിറങ്ങി. വാഹനയാത്രക്കാര്‍ ഇവരെ കണ്ട് പകച്ച് പോയി.

അടിവസ്ത്രം മാത്രം ധരിച്ച് ഒരു കൂട്ടം യുവതികള്‍ വണ്ടികള്‍ക്ക് കൈ കാണിച്ച് പണം ആവശ്യപ്പെടുകയാണ്. റഷ്യയിലെ തെരുവിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.

എന്നാല്‍, യുവതികളെ കാണാനൊക്കെ നല്ല ഭംഗിയുണ്ട്. വസ്ത്രം വാങ്ങാന്‍ പണം ഇല്ലാതെ അലഞ്ഞുതിരിയുന്ന യുവതികളല്ല. സംഭവം അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. തങ്ങള്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സാഹസത്തിന് യുവതികള്‍ മുതിര്‍ന്നത്.

പഠനത്തിന്റെ ഒരു അധ്യായത്തില്‍ അടിവസ്ത്രം ധരിച്ച് പൊതു സമൂഹത്തില്‍ നിന്നും പണം ആവശ്യപ്പെടണമെന്ന് പറയുന്നുണ്ടെന്ന് യുവതികള്‍ പറയുന്നു. കേട്ടാലും കണ്ടാലും ആരും ഇത് വിശ്വസിക്കില്ല.

Top