ലോകത്തെ ഭീതിയിലാഴത്തി റഷ്യയുടെ ആണവായുധ പരീക്ഷണം; റേഡിയോ ആക്ടീവ് ‘സൂനാമി’ ലക്ഷ്യം; വിറപ്പിക്കല്‍ തന്ത്രമെന്നും റിപ്പോര്‍ട്ട്

മോസ്‌കോ: ഭീതിയില്‍ നിന്നും ലോകത്തിന് മോചനമില്ല. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വെല്ലുവിളികള്‍ അവസാനിച്ച ഘട്ടത്തില്‍ പുതുയൊരു ഭീതി ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള ആണവ ആയുധമാണ പരീക്ഷണമാണ് പുതിയ ഭീതി സൃഷ്ടിച്ചിരിക്കുന്നത്. ഭീതി ജനിപ്പിക്കുന്ന പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് റഷ്യ.

ലോകാവസാനത്തിനു തുടക്കം കുറിക്കും വിധം നാശനഷ്ടങ്ങളുണ്ടാക്കുന്ന ആണവായുധം പരീക്ഷിക്കാനൊരുങ്ങി റഷ്യ. ആണവായുധത്തെ വഹിക്കാന്‍ ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 100 മെഗാടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുനയുമായി ടോര്‍പിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്. കൂടാതെ നാവിക കേന്ദ്രങ്ങളും അന്തര്‍വാഹിനികളില്‍ റോന്തു ചുറ്റുന്ന സൈനികസംഘങ്ങളെയുമെല്ലാം ആക്രമിക്കാനുള്ള കഴിവും. വേണമെങ്കില്‍ ഒരു തീരദേശ നഗരത്തെത്തന്നെ റേഡിയോ ആക്ടീവ് ‘സൂനാമി’യിലൂടെ തച്ചുതകര്‍ക്കാനും ഇതിനാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസൈഡനിന്റെ പേരാണ് ഈ ടോര്‍പിഡോ വാഹിനിക്കു നല്‍കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ധര്‍ വിശേഷിപ്പിച്ചത് ‘ഭ്രാന്തന്‍’ ആയുധമെന്നാണ്. യുയുവിയുടെ ഗൈഡന്‍സ് സിസ്റ്റവും സ്വയം നിയന്ത്രിച്ചു മുന്നോട്ടു പോകാനുള്ള ശേഷിയും പരിശോധിക്കാനുള്ള സമുദ്രത്തിനടിയിലെ പരീക്ഷണം കഴിഞ്ഞയാഴ്ച റഷ്യ ആരംഭിച്ചു കഴിഞ്ഞു. പൊസൈഡന്‍ വൈകാതെ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന അറിയിപ്പ് റഷ്യന്‍ പ്രതിരോധ വകുപ്പു തന്നെയാണു പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ഇതിന്റെ വിഡിയോയും റഷ്യ പുറത്തുവിട്ടു.

ടോര്‍പിഡോയുടെ ആദ്യപരീക്ഷണം 2019-2020ല്‍ നടത്തുമെന്നാണു സൂചന. എന്നാല്‍ രാഷ്ട്രീയപരമായി രാജ്യങ്ങളെ വിറപ്പിച്ചു നിര്‍ത്താനുള്ള തന്ത്രമായാണു റഷ്യ ഈ ടോര്‍പിഡോയെ കാണുന്നത്. പൊസൈഡന്‍ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു.

Top