പൗരന്മാരെ കൈയ്യൊഴിഞ്ഞ് അമേരിക്ക !! സ്വമേധയാ വഴി കണ്ടെത്തി നാട്ടിലെത്താന്‍ നിര്‍ദേശം !!

കീവ് : പൗരന്മാര്‍ക്ക് വേണ്ടി രക്ഷാദൗത്യമുണ്ടാകില്ലെന്ന് അമേരിക്ക. യുദ്ധ പ്രതിസന്ധി തുടരുന്ന യുക്രൈനില്‍ നിന്ന് പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കില്ലെന്നാണ് അമേരിക്ക പറയുന്നത്.

യുക്രൈനിലെ സാഹചര്യം പ്രവചനാതീതമാണെന്നും മുന്നറിയിപ്പില്ലാതെ റഷ്യ ആക്രമണങ്ങള്‍ നടത്തുകയാണെന്നും പൗരന്‍മാര്‍ക്ക് നല്‍കിയ ജാഗ്രത നിര്‍ദേശത്തില്‍ യുക്രൈനിലെ അമേരിക്കന്‍ എംബസി വ്യക്തമാക്കി. രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നവര്‍ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് മാര്‍ഗങ്ങളെ ആശ്രയിക്കണമെന്നും ഇത് സ്വന്തം റിസ്‌കിലായിരിക്കണമെന്നും എംബസി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിര്‍ത്തി രാജ്യങ്ങളിലേക്ക് കടക്കാനുദ്ദേശിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിര്‍ത്തിയിലേക്കുള്ള റോഡുകളില്‍ തിരക്കുണ്ട്. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ കഴിയുന്ന സ്ഥലങ്ങളില്‍ സുരക്ഷിതരായി കഴിയുന്നതാണ് നല്ലതെന്നും പൗരന്‍മാരോട് എംബസി നിര്‍ദേശിക്കുന്നു. അതിര്‍ത്തിയില്‍ എത്തിയാല്‍ തന്നെ 30 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളത്.

പോളണ്ട്, മോള്‍ഡോവ അതിര്‍ത്തികള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയുണ്ടെന്നും സമീപത്തെ ഹോട്ടലുകളെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞുവെന്നും അതിനാല്‍ ഹംഗറി, റൊമാനിയ, സ്ലൊവാക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കുന്നതാണ് നല്ലതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ പറഞ്ഞ സ്ഥലങ്ങളിലേക്ക് പോയാലും അവിടെ എത്തിച്ചേരുമ്പോഴുള്ള സ്ഥിതിയെന്തെന്ന് അറിയാനാകില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാകുന്നു. അത്യാവശ്യം കയ്യില്‍ കരുതേണ്ട രേഖകള്‍ മൊബൈല്‍ ഫോണില്‍ മാത്രം സൂക്ഷിക്കരുതെന്നും ഇതിന്റെ പകര്‍പ്പുകള്‍ കൈവശം വേണമെന്നും നിര്‍ദേശമുണ്ട്. മൊബൈല്‍ ഫോണിന് അധിക ബാറ്ററിയും പവര്‍ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ കൈവശമുണ്ടാകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Top