അമേരിക്കൻ തെരഞ്ഞെടുപ്പിൽ പോരാട്ടം ഇഞ്ചോടിഞ്ച്.സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിന്റെ തേരോട്ടം.

വാഷിംഗ്ടൺ: അമേരിക്കയിലെ വോട്ടെണ്ണൽ അർദ്ധരാത്രിയിലേക്ക് കടക്കുമ്പോൾ ബൈഡനെ ഞെട്ടിച്ച് ട്രം‌പ് മുന്നേറുകയാണെന്ന് റിപ്പോർട്ട്. ഇനി 7 സംസ്ഥാനങ്ങൾ മാത്രം ഫലപ്രഖ്യാപനത്തിന് കാത്തിരിക്കെ ട്രം‌പിന്റെ വിജയമാണ് വാതുവെപ്പുകാരും പ്രവചിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. മൊത്തം ഇലക്ടറല്‍ വോട്ടുകളുടെ എണ്ണത്തില്‍ ജോ ബൈഡന്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

ഓഹിയയും ഫ്ലോറിഡയും നേടിയ ട്രം‌പ് രണ്ടാം വട്ടവും പ്രസിഡന്റാകുമെന്ന വാർത്തകളാണ് അമേരിക്കയിൽ പരക്കുന്നത്. ഫലം വരാനിരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലും ട്രംപ് മുന്നേറുകയാണ്. ഇലക്ട്രൽ വോട്ടുകളിൽ 220 നേടി ബൈഡൻ നിൽക്കേ കുതിച്ചുകയറി 213 ലേക്ക് എത്തി ഡൊണാൾഡ് ട്രംപും ശക്തമായ പോരാട്ടത്തിലാണ്. വോട്ടെണ്ണൽ പാരമ്യതയിലെത്തിയപ്പോൾ അണികളെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡൻ വിജയ വഴിയിലാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വിജയം നമുക്കൊപ്പമെന്നും തെരഞ്ഞെടുപ്പിൽ അവർ വിജയം പടിച്ചെടുക്കാൻ ശ്രമിക്കുമെന്ന ട്രംപിന്റെ ട്വീറ്റും പുറകേ എത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്ക് ജനതയ്ക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സമീപനമാണ് ട്രം‌പിനെ വിജയത്തിലേക്ക് നയിക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. ലോകത്തെ മറ്റ് പ്രശ്‌നങ്ങളല്ല അമേരിക്കയെ നയിക്കുന്നതെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് സമയത്തെ പ്രസ്താവനകള്‍ ഏറെ സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ജോർജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകം തുടർന്നുണ്ടായ വംശീയ പ്രക്ഷോഭം, കൊറോണ പ്രതിരോധത്തിലെ വീഴ്ചകൾ, തൊഴിലില്ലായ്മ എന്നിവക്കെതിരെ പ്രതികരണം രൂക്ഷമായിരുന്നു. എന്നാൽ ട്രംപിന്റെ പ്രതികരണം അമേരിക്ക എല്ലാറ്റിനേയും നേരിട്ട് വിജയം കൈവരിക്കുകയാണെന്ന മട്ടിലായിരുന്നു. ഇതിനോടാണ് അമേരിക്കൻ ജനത അനുഭാവം കാണിച്ചതെന്നാണ് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

എന്നിരുന്നാലും കാര്യങ്ങള്‍ ട്രംപിന് അനുകൂലമായി മാറാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല. വിധി നിര്‍ണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളില്‍ ആദ്യ ഘട്ടത്തില്‍ ബൈഡന്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും പിന്നീട് കണ്ടത് ഡൊണാള്‍ഡ് ട്രംപിന്റെ തേരോട്ടം തന്നെ ആയിരുന്നു.അരിസോണ, ഫ്‌ലോറിഡ, ജോര്‍ജ്ജിയ, അയോവ, മിഷിഗണ്‍, നെവാദ, ന്യൂ ഹാംഷെയര്‍, നോര്‍ത്ത് കരോലീന, ഒഹായോ, പെന്‍സില്‍വാനിയ, ടെക്‌സാസ്, വിസ്‌കോസിന്‍ എന്നിവയാണ് സ്വിങ് സ്‌റ്റേറ്റ്‌സ് ആയി കണക്കാക്കുന്നത്. ഇവിടെ നിന്ന് മാത്രം ഉള്ളത് 189 ഇലക്ടറല്‍ വോട്ടുകളാണ്.

ആദ്യഘട്ടത്തില്‍ ബൈഡനുണ്ടായ മുന്നേറ്റം ഇപ്പോള്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ ഇല്ല. പന്ത്രണ്ടില്‍ ഒമ്പത് എണ്ണത്തിലും ട്രംപിന്റെ തേരോട്ടമാണ് ഇപ്പോള്‍ കാണുന്നത്. രണ്ടിടത്ത് മാത്രമാണ് ബൈഡന് ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടുള്ളത്.ഒഹായോവിലും അയോവയിലും ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഒഹായോവില്‍ 18 ഉം അയോവയില്‍ 6 ഉം ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്. രണ്ടിടത്തും അമ്പത്തിമൂന്ന് ശതമാനത്തിന് മുകളിലാണ് ട്രംപിന്റെ വോട്ടുകള്‍. ഇവിടെ ഇനി മാറ്റമുണ്ടാകാന്‍ ഇടയില്ല.29 ഇലക്ടറല്‍ വോട്ടുകളുള്ള ഫ്‌ലോറിഡ ഇത്തവണയും ട്രംപ് ഉറപ്പിച്ചുകഴിഞ്ഞു. ഇവിടെ ട്രംപിന് 51.2 ശതമാനവും ബൈഡന് 47.9 ശതമാനവും ആണ് വോട്ടുകള്‍. 1972 മുതലുള്ള അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ നാല് തവണ മാത്രമാണ് ഫ്‌ലോറിഡ ഡെമോക്രാറ്റുകള്‍ക്കൊപ്പം നിന്നിട്ടുള്ളത്. അപ്പോഴെല്ലാം ഡെമോക്രാറ്റുകള്‍ വിജയിച്ചിട്ടും ഉണ്ട്.

സ്വിങ് സ്‌റ്റേറ്റുകളില്‍ ഏറ്റവും നിര്‍ണായകം ടെക്‌സാസ് ആണ്. 38 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ടെക്‌സാസില്‍ ആദ്യഘട്ടത്തില്‍ ബൈഡനായിരുന്നു മുന്നില്‍ എന്നാല്‍ ഇപ്പോള്‍ ട്രംപ് വ്യക്തമായ അധിപത്യം നിലനിര്‍ത്തുന്നുണ്ട്. ഇതുവരെയുള്ള കണക്കില്‍ 52.2 ശതമാനം വോട്ടുകളാണ് ട്രംപിന് കിട്ടിയിട്ടുള്ളത്. ബൈഡന് 46.4 ശതമാനം വോട്ടുകളും.നിലവില്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ രണ്ടിടത്ത് മാത്രമാണ് ജോ ബൈഡന് മുന്നേറ്റം അവകാശപ്പെടാനുള്ളത്. അരിസോണയിലും ന്യൂ ഹാംഷെയറിലും. അരിസോണയില്‍ 11 ഇലക്ടറല്‍ വോട്ടുകളും ന്യൂ ഹാംഷെയറില്‍ 4 ഇലക്ടറല്‍ വോട്ടുകളും മാത്രമാണുളളത് എന്നും ഓര്‍ക്കണം.

Top