ടെഹ്‌റാൻ: പശ്ചിമേഷ്യയെയാകെ യുദ്ധഭീതി..ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ‘ഓപ്പറേഷന്‍ റോറിംഗ് ലയണ്‍’ ഇറാനിലെ പ്രധാന നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് മുന്നേറുന്നത്. ദക്ഷിണ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ 36 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഈ സൈനിക നീക്കത്തില്‍ സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ മരണങ്ങളാണിത്. ഈ മേഖലയില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ താവളം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിലാണ് സമീപത്തെ സ്‌കൂളില്‍ മിസൈലുകള്‍ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ പൗരന്മാർക്ക് ഇറാൻ നിർദേശം നൽകി. ഇസ്രയേലിന് നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനായി ഇറാനെതിരെ ഒരു മുൻകൂർ ആക്രമണം ആരംഭിച്ചുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനിൽ ആക്രമണം നടത്തിയത് എന്ന റിപ്പോർട്ടുകളുമുണ്ട്. അതേസമയം ഇസ്രയേലിൽ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നതായി വിവരമുണ്ട്.
ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ഓഫീസിന് സമീപമാണ് ആദ്യ സ്‌ഫോടനങ്ങള്‍ നടന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ഖമനേയിയെ അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, ഖമനേയിയെയോ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെയോ ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ഇറാനിയന്‍ സൈനിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
ഇസ്രായേല്‍-യുഎസ് നീക്കത്തിന് മറുപടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബഹ്റൈനില്‍, യുഎസ് അഞ്ചാം കപ്പല്‍ പടയുടെ (5th Fleet) ആസ്ഥാനത്തിന് നേരെ മിസൈല്‍ വര്‍ഷമുണ്ടായി. ഇറാഖില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യുഎഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ ഭാഗികമായി അടച്ചു. ഇസ്രായേലിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനില്‍ നിന്നുള്ള മിസൈല്‍ തിരിച്ചടി ഭയന്ന് ജനങ്ങളോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ സൈന്യം നിര്‍ദ്ദേശം നല്‍കി.
ഖത്തറിൽ സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് എല്ലാവരും അകന്നു നിൽക്കണമെന്നും വീട്ടിലോ മറ്റെവിടെയെങ്കിലുമോ അകത്തുതന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തെ ലക്ഷ്യമിട്ടുള്ള എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചുവെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തുന്നതായി യുഎഇ ആഭ്യന്തരമന്ത്രാലയം.ജനങ്ങളുടെ സുരക്ഷയക്ക് പ്രഥമപരിഗണന നൽകണം. ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണം.വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി മേഖലയിലെ നിലവിലെ രാഷ്ട്രീയ, സൈനിക സംഭവവികാസങ്ങളും ഇറാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതിനെ കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്ക് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കാനും അസാധാരണമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാനുമാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.










