ഭരണഘടനയുടെ ആമുഖം ഒന്നാം പേജായി കൊടുത്ത് ദേശാഭിമാനി

തിരുവനന്തപുരം: രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം ആദ്യ പേജാക്കി ദേശാഭിമാനി ദിനപത്രം ഇറങ്ങിയിരിക്കുന്നു. ഒന്നാം പേജിന് പുറമെ മുഖപ്രസംഗത്തിലും ഭരണഘടനമൂല്യങ്ങളെക്കുറിച്ചും ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്താണ് ദേശാഭിമാനി പത്രം ഇന്നിറങ്ങിയത്.

‘നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.’ -ഭരണഘടനയുടെ ഈ ആമുഖമാണ് ദേശാഭിമാനി ആദ്യപേജായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top