റിപബ്ലിക് ദിന പരേഡ് വിവാദം : പോര് മുറുകുന്നു; വിലകെട്ട രാഷ്ട്രീയം കളിക്കരുതെന്ന് കൊണ്ഗ്രെസ് ; രാഹുല്‍ സൂപ്പര്‍ വിവിഐപി അല്ലെന്നു ബിജെപി

ശാലിനി(Special Story)

ന്യൂ ഡല്‍ഹി: സൂപ്പര്‍ വിവിഐപി കളിക്കരുത് എന്ന് കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ബിജെപി. റിപബ്ലിക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് ഒന്നാം നിര സീറ്റ് അനുവദിക്കാതിരുന്നത് മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും വിലകെട്ട രാഷ്ട്രീയമാണ് എന്ന കൊണ്ഗ്രെസ് അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിഎ കേന്ദ്രം ഭരിച്ചിരുന്ന സമയങ്ങളില്‍ എപ്പോഴാണ് ബിജെപി നേതാക്കള്‍ക്ക് മുന്‍നിര സീറ്റുകള്‍ നല്‍കിയിരുന്നത് എന്നും അദ്ദേഹം ചോദിച്ചു.

അരാജകവാദികളായ ഭരണാധികാരികള്‍ മന:പൂര്‍വ്വം കൊണ്ഗ്രെസ് അധ്യക്ഷന് ആദ്യം നാലാം നിരയില്‍ സീറ്റ് അനുവദിക്കുകയും പിന്നീട് ആറാം നിരയില്‍ സീറ്റ് നല്‍കുകയും ചെയ്തു. പക്ഷെ അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല റിപബ്ലിക് ദിനാഘോഷമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച് മുഖ്യം എന്ന് കൊണ്ഗ്രെസ് നേതാവ് രണ്ദീപ് സൂര്‍ജെവാല ട്വിറ്ററില്‍ കുറിച്ചു.

മുന്‍ കൊണ്ഗ്രെസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ബിജെപി തന്നെ മുന്‍ നിര സീറ്റ് അനുവദിച്ചിരുന്നു പിന്നെ രാഹുലിന്റെ കാര്യതിലെന്താണ് ഇത്ര പ്രശ്നം എന്നും ചോദിക്കുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോപ്പം ആറാം നിരയിലിരുന്നു റിപബ്ലിക് ദിനാഘോഷങ്ങള്‍ കാണുന്ന രാഹുല്‍ ഗാന്ധിയെ ആണ് നാം കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷവും തങ്ങള്‍ തന്നെ കൊണ്ഗ്രെസ് അധ്യക്ഷയായിരുന്ന സോണിയാഗാന്ധിക്ക് മുന്‍ നിര സീറ്റ് നല്‍കിയിരുന്നു എന്നും കൊണ്ഗ്രെസ് ഭരിച്ചപ്പോള്‍ രാജ്നാഥ് സിങ്ങിനോ നിതിന്‍ ഗഡക്കരിക്കോ എന്നെങ്കിലും മുന്‍ നിര സീറ്റുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ബാലുനി ചോദിച്ചു.

പക്ഷെ കൊണ്ഗ്രെസ്സിനെ പോലെ അല്ല ബിജെപി ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നു. പതിനൊന്നു രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത ആ ചടങ്ങില്‍ ഡല്‍ഹി പോലീസിനു പ്രോട്ടോക്കോള്‍ നോക്കാതെ പറ്റില്ലായിരുന്നു എന്നും ബാലുനി ചോദിച്ചു.

ആറാം നിരയില്‍ ഇരിക്കേണ്ടി വന്നത് ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് എന്ന് മനസിലാക്കിയ രാഹുല്‍ ഗാന്ധി ഇതൊരു പ്രശ്നമാക്കുന്നില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആദ്യം നാലാം നിരയില്‍ ഇരുന്നെങ്കിലും അദ്ദേഹം സ്വയമാണ് ആറാം നിരയിലേക്ക് മാറിയിരുന്നത് എന്നും ബാലുനി പറഞ്ഞു.

അനാവശ്യ വിവാദങ്ങള്‍ കൊണ്ഗ്രെസ് നേതാക്കള്‍ ഉണ്ടാകുകയാണ്. സൂപ്പര്‍ വിവിഐപി ആകാന്‍ ശ്രമിക്കരുത് എന്നും ബിജെപി രാഹുലിനോട് പറഞ്ഞു.

ഇന്ത്യയിലെ ജനാധിപത്യ വ്യവവ്സ്ഥിതി ഒരു വ്യക്തിക്കായി മാറ്റാന്‍ ആകില്ല എന്നും നിയമവും പ്രോട്ടോക്കോളും അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ഇത്തരം വിലകെട്ട രാഷ്ട്രീയം ഇനിയും പുറത്തെടുക്കരുത് എന്ന് അത് രാജ്യത്തെ ജനാധിപത്യത്തിനു പരുക്കേല്‍പ്പിക്കും എന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് ബഹുമാനം ലഭിച്ചില്ല എന്ന ചോദ്യം എവിടെയാണ് ?ഒരു പാര്‍ട്ടി പരമ്പരാഗതമായി ചിലതെല്ലാം തങ്ങളുടെ അവകാശമാണ് എന്ന് ധരിക്കുന്നു . ആ കീഴ്വഴക്കങ്ങള്‍ പക്ഷെ നിയമമൊന്നുമല്ല . പക്ഷെ ചില സാഹചര്യങ്ങളില്‍ നിയമം നോക്കേണ്ടി വരുമ്പോള്‍ ചില കീഴ്വഴക്കങ്ങളെ മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് റാവു പറഞ്ഞു.

പത്ത് രാഷ്ട്രതലവന്മാര്‍ പങ്കെടുക്കുമ്പോള്‍ ഒന്നാം നിര സീറ്റുകളില്‍ പ്രോട്ടോക്കോള്‍ നോക്കണം എന്നാണു ഡല്‍ഹി പോലീസും ബിജെപി നേതാക്കളും പറയുന്നത്.മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ ,മന്‍മോഹന്‍ സിംഗ് എന്നിവര്‍ എങ്ങനെയാണ് ഒന്നാം നിരയിലിരുന്നത് ? കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിക്കും തവര്‍ ചന്ദ് ഗഹലോട്ടിനും ഒപ്പം പ്രോട്ടോക്കോള്‍ നോക്കിയാണോ മുതിര്‍ന്ന കൊണ്ഗ്രെസ് നേതാക്കളും മുന്‍ പ്രധാനമന്ത്രിമാരും മുന്‍ നിരയില്‍ ഇരുന്നത് എന്നുമാണ് കൊണ്ഗ്രെസ് ചോദിക്കുന്നത്.

പത്ത് രാഷ്ട്ര തലവന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷ ബഹുമാനം ബിജെപി കാണിച്ചില്ല എന്നും കൊണ്ഗ്രെസ് ഫ്രെയിമിലെ ഇല്ല എന്ന് കാണിക്കാനാണ് അവര്‍ ശ്രമിച്ചത് എന്നും കൊണ്ഗ്രെസ് നേതാക്കള്‍ ശക്തമായി വാദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കൊണ്ഗ്രെസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയോ നിലവിലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ ഈ വിഷയത്തില്‍ ഇതേ വരെ പ്രതികരിച്ചിട്ടില്ല പക്ഷെ അണികള്‍ തമ്മിലുള്ള യുദ്ധം തുടരുകയാണ്.

 

Top