പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ജനറൽ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ ബിപിന്‍ റാവത്ത്, രാധേശ്യാം ഖേംക, കല്യാണ്‍ സിങ്, പ്രഭാ ആത്രെ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർ അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്മശ്രീ പുരസ്‌കാരം 107 പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. നാല് മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു.
കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവര്‍ക്ക് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രയ്ക്കും പത്മശ്രീ നൽകും.

Top