റിപ്പബ്ലിക് ദിനത്തിൽ നാണക്കേടായി മന്ത്രിയുടെ തലകീഴായുള്ള പതാക ഉയർത്തൽ ; അന്വേഷണത്തിന് ഉത്തരവ്

കാസര്‍കോഡ് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗുരുതര പിഴവ്. ചടങ്ങിൽ പതാക തലകീഴായി ഉയര്‍ത്തി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് കാസര്‍ഗോഡ് പതാക ഉയര്‍ത്തിയത്.

പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷമാണ് പിഴവ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ മന്ത്രി പതാക മാറ്റി ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയെ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതാക ശരിയായ രീതിയില്‍ മാറ്റി ഉയര്‍ത്തിയ ശേഷമാണ് മറ്റു ചടങ്ങുകള്‍ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു.

എന്നാല്‍ തലകീഴായി പതാക ഉയര്‍ത്തിയിട്ടും ഇവര്‍ക്കാര്‍ക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. അവധിയിലായതിനാല്‍ ജില്ലാ കളക്ടര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.

Top