ഖദറിന്റെ മാഹാത്മ്യവും പാരമ്പര്യവും സോഷ്യൽ മീഡിയ ഗുണ്ടായിസത്തിലേക്ക് വഴിമാറുന്നോ.വേണുഗോപാലിനെ പിന്തുണച്ച കെ എസ് യു നേതാവിന് പറവൂരിലെ എംഎൽഎ ഓഫീസിൽ നിന്ന് ഭീഷണി

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകം കേരളത്തിൽ കോൺഗ്രസ് പ്രവർത്തകരെ തമ്മിൽ തല്ലിപ്പിക്കുവാൻ ചില കോണുകളിൽ നിന്നും ആസൂത്രിതമായിട്ട് നീക്കം നടക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാക്കൾ സംശയിക്കുന്നു. ബെന്നി ബഹനാനും കെ മുരളീധരനും അടക്കമുള്ളവർ സോഷ്യൽ മീഡിയ നടത്തുന്ന മുഖ്യമന്ത്രി ചർച്ചക്കെതിരെ രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. പ്രധാനമായും ഈ കൂട്ടർ കോൺഗ്രസിലെ തന്നെ ഉന്നത നേതാക്കന്മാരെ ഇകഴ്ത്തി കാണിക്കുവാനും ചവിട്ടിത്താഴ്ത്തുവാനും മനപ്പൂർവ്വം ശ്രമിക്കുക്കയാണ്.

എല്ലാകാലത്തും കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ രണ്ട് ചേരിയിൽ   ആയിരുന്നു എന്നാൽ ഇന്ന് ചേരിക്ക് പകരം സൈബർ അക്രമത്തിലേക്കും സൈബർ ഗുണ്ടായിസത്തിലേക്കും വഴി മാറിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്ത അനുസരിച്ച് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നും സൈബർ രംഗത്തുള്ളവരെ ഭീഷണിപ്പെടുത്തുന്നതായിട്ടാണ് വിവരം.കെ എസ് യു പറവൂർ ബ്ലോക്ക് സെക്രട്ടറി ആരോൺ ബിജോയ്ക്കാണ് പറവൂരിലെ എംഎൽഎ ഓഫീസിൽ നിന്ന് ഭീഷണി നേരിട്ടത് . ആരോൺ ഷാജി എന്ന യുവ കോൺഗ്രസ് പ്രവർത്തകനെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നും ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് പോലീസിൽ നൽകിയിരിക്കുന്നതായി ആണ് വാർത്തകൾ പുറത്തുവരുന്നത്.

കെസി വേണുഗോപാലിനെ അനുകൂലിച്ച് സംസാരിക്കുന്ന കോൺഗ്രസിന്റെ നേതാക്കന്മാരെയും വ്യാജ പ്രൊഫൈലുകളിൽ നിന്നും മുഖമില്ലാത്ത അക്കൗണ്ടുകൾ വഴിയും മാനസികമായി തകർക്കുന്നതിനും സമൂഹത്തിനുമുന്നിൽ അവഹേളിക്കുന്നതിനും ഒരു സംഘം പ്രവർത്തിക്കുന്നുയതായി ആക്ഷേപം.

പിആർ സംഘത്തിന് പുറമേ കോൺഗ്രസിന്റെ പേരിലുള്ള വിവിധ പേജുകളുടെയും പ്രൊഫൈലുകളുടെയും അഡ്മിൻമാരെ ഭരണത്തിൽ എത്തിക്കഴിഞ്ഞാൽ പിആർടിമിൽ ഉൾപ്പെടെ എത്തിക്കുവാനും അല്ലെങ്കിൽ മറ്റു ജോലികൾ തരപ്പെടുത്തി കൊടുക്കാം എന്ന വാഗ്ദാനം നടത്തിയും തങ്ങൾക്ക് ഇഷ്ടമല്ലാത്ത വരെ പൊതുസമൂഹത്തിന് മുമ്പിൽ അവഹേളിക്കുകയാണ് കോൺഗ്രസിലെ സൈബർ രംഗത്തെ പുതിയ രീതി.

റീൽ രാഷ്ട്രീയം മാത്രമല്ല റിയൽ രാഷ്ട്രീയം എന്ന് തിരിച്ചറിവോടുകൂടി പ്രവർത്തിക്കുന്ന സാധാരണക്കാരായ പ്രവർത്തകരെ സംബന്ധിച്ച് നിരാശ ഉളവാക്കുന്ന കാര്യങ്ങളാണ് ഇത്തരക്കാർ ചെയ്യുന്നത്.

പണ്ട് നാട്ടിലൊക്കെ സിപിഎമ്മിന്റെ ലോക്കൽ സെക്രട്ടറി മുതൽ ഉള്ള പിണറായിസ്റ്റുകൾ തങ്ങൾക്കെതിരെ പറയുന്നവരെ വിളിച്ച് ഭീഷണിപ്പെടുത്തി കൈവെട്ടും കാലുവെട്ടും അല്ലെങ്കിൽ നിന്നെ ഇല്ലാതാക്കും എന്ന രീതിയിൽ   പ്രവർത്തിക്കുന്നതിന് സമാനമായ സംഭവങ്ങളാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിആർ ടീമിൽ നിന്നും ഉണ്ടാകുന്നത് എന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ ബോധത്തിനും എതിരെയുള്ള കടന്നുകയറ്റുമായും ഏകാധിപത്യ ശൈലിയിലേക്ക് പ്രതിപക്ഷ നേതാവിനെ എത്തിക്കുവാൻ ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നതാണ് വിവരം ഇത്തരക്കാരെ നിലയ്ക്ക് നിർത്തുവാൻ പ്രതിപക്ഷനേതാവിന് സാധിക്കണം.

Top