വഞ്ചന കാണിച്ച ഗണേഷിനെ യുഡിഎഫിലെടുക്കില്ല; സോളാര്‍ ഗൂഢാലോചന കേസില്‍ ഒന്നാം പ്രതി ഗണേഷ് കുമാറും രണ്ടാം പ്രതി പിണറായി വിജയനുമാണ്; കെ മുരളീധരന്‍

കോഴിക്കോട്: സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും വഞ്ചന കാണിച്ച ഗണേഷിനെ യുഡിഎഫിലെടുക്കില്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടന മുഖം മിനുക്കലല്ല, മുഖം വികൃതമാക്കലാണെന്ന് കെ മുരളീധരന്‍ എംപി. വര്‍ഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല. നിയമസഭ തല്ലിത്തകര്‍ത്തവര്‍ ഉള്‍പ്പടെ പല കേസുകളിലും പ്രതികളായവരാണ് നിലവില്‍ മന്ത്രി സഭയിലുള്ളത്. അതിലൊരാളായി കെ ബി ഗണേഷ് കുമാര്‍ എത്തുന്നുവെന്ന് മാത്രം. സോളാര്‍ ഗൂഢാലോചന കേസില്‍ ഒന്നാം പ്രതി ഗണേഷ് കുമാറും രണ്ടാം പ്രതി പിണറായി വിജയനുമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top