
തിരുവനന്തപുരം:മദ്രസയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത് പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരിലെ മദ്രസ അധ്യാപകനായ ഷാനവാസ് ഖാനെയാണ് തമ്പാനൂര്‍ പൊലീസ് വിദ്യാര്‍ത്ഥിനിയെ ബാലത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നതിങ്ങനെയാണ്.
മദ്രസ പഠനകാലത്താണ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ ഷാനവാസ് പരിചയപ്പെടുന്നത്. ഉപരിപഠനത്തിന് പോയ ശേഷം അധ്യാപകന്‍ നിരന്തരമായി പെണ്‍കുട്ടിയെ വിളിക്കുമായിരുന്നു. സംസ്ഥാന അറബിക് പദ്യപാരായണ മത്സരത്തില്‍ സഹായിക്കാമെന്ന വാദ്ഗാനം നല്‍കി തിരുവനന്തപുരത്തെ ഒരു ലോഡ്ജിലേക്ക് പെണ്‍കുട്ടിയ വിളിച്ചുവരുത്തി ഷാനവാസ് ഖാന്‍ ബലാല്‍സംഗം ചെയ്തു
ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും രണ്ടു തവണകൂടി പീഡിപ്പിച്ചു. നിരന്തരശല്യമായതോടയാണ് പെണ്‍കുട്ടി തമ്പാനൂര്‍ സ്‌റ്റേഷനിലെത്തി പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് പഠിക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞ ദിവസം ഷാനവാസ് എത്തിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്.