
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കപ്യാര്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തിലാണ് കപ്യാര്‍ അറസ്റ്റിലായത്. സംഭവത്തില്‍ കപ്യാരിനൊപ്പം നിന്ന സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഴയങ്ങാടിക്ക് സമീപമുള്ള പള്ളിയിലെ കപ്യാര്‍ സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58) സുഹൃത്ത് റെജിനോള്‍ഡ് സിഗ്നി (63) എന്നിവരാണ് പിടിയിലായത്.
കേസിനാസ്പദമായ സംഭവമിങ്ങനെ: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയില്‍ വാടിക്കലിലെ നഴ്സറിക്ക് സമീപം വച്ച് സ്റ്റാന്‍ലിയും റെജിനോള്‍ഡും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പഴയങ്ങാടി എസ്‌ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.