പോത്തിനോട് അഭിപ്രായം ആരായുന്ന പാക് റിപ്പോര്‍ട്ട്; വീഡിയോ രസകരം തന്നെ

pak

ഇസ്ലാമാബാദ്: മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് പലരും കളിയാക്കാറുണ്ട്. കോമഡി താരങ്ങള്‍ പോലും രസകരമായി അത് അവതരിപ്പിക്കാറുണ്ട്. എന്നാല്‍, ഇവിടെ കണ്ടത് മൃഗങ്ങളോട് പ്രതികരണമാവിശ്യപ്പെടുന്ന റിപ്പോര്‍ട്ടറെയാണ്.

പാക് റിപ്പോര്‍ട്ടറുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ജിയോ ടിവിയിലെ റിപ്പോര്‍ട്ടറായ അമീന്‍ ഹഫീസാണ് മൈക്ക് നീട്ടി പോത്തിനോട് പ്രതികരണമാരാഞ്ഞത്. ഒരു വാര്‍ത്തയുടെ ലൈവ് റിപ്പോര്‍ട്ടിങിനിടെയായിരുന്നു സംഭവം. മൈക്കുമായി അമീന്‍ ചെന്ന സമയത്ത് പോത്ത് അമറുകയാണ് ചെയ്തത്. ഇത് താന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണെന്ന് അമീന്‍ വ്യാഖ്യാനിക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/JrmocWe-_n4

Top