
പാലക്കാട്: പോക്‌സോ കേസില്‍ പാരലല്‍ കോളേജ് ഉടമ അറസ്റ്റില്‍. കുമരനല്ലൂരിലെ പാരലല്‍ കോളേജ് ഉടമയെയാണ് പോക്‌സോ നിയമപ്രകാരം തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. ആനക്കര പോട്ടൂര്‍ സ്വദേശി അലി (64) ആണ് പിടിയിലായത്. രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ വ്യത്യസ്ത പരാതികളിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഉപദ്രവത്തിനു ഇരയായ കുട്ടികള്‍ വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഴി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.