പഞ്ചാബ്: പൊലീസുകാർ തന്നെ ജനങ്ങളുടെ ജീവന് ഭീക്ഷണിയായലോ. അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പഞ്ചാബിലെ ഒരു പൊലീസ് ഉദ്യേഗസ്ഥാൻ വൃദ്ധയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടതിനായിരുന്നു 70കാരിയായ ജസ്ബിര്‍ കൌര്‍ എന്ന വൃദ്ധയോട് പൊലീസിന്റെ പരാക്രമം. നിരവധി തവണ മുഖത്താഞ്ഞടിക്കുകയും മുടിക്ക് പിടിച്ച് തറയിലേക്ക് വലിച്ചിടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍ വൃദ്ധയുടെ മുടിപിടിച്ചു വലിച്ച് റോഡിലിടുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളില്‍ വീഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിക് കില്‍ന്‍ എന്ന കമ്പനിയിലെ തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് ആക്രമണം.
https://youtu.be/O_adopIH6V4