പോലീസിനെ കാറിടിപ്പിച്ച് വീഴ്ത്തി പ്രതി രക്ഷപെട്ടു

പോലീസിനെ വാഹനമിടിപ്പിച്ച് വീഴ്ത്തി സിനിമാ സ്റ്റെലിൽ പ്രതി രക്ഷപെട്ടു. കായംകുളത്തിന് സമീപം ചാരുംമൂട്ടിലാണ് നാ‌ടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രതി വന്ന വാഹനം തടയാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോണറ്റിലേക്ക് തെറിച്ചുവീണ പോലീസുകാരനെയും കൊണ്ട് കാർ മൂന്ന് കിലോമീറ്ററോളം പാഞ്ഞു. ഒടുവിൽ ബോണറ്റിൽ നിന്നും പോലീസുകാരൻ ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ നൂറനാട് സ്റ്റേഷനിലെ സിപിഒ യജീന്ദ്രദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് പ്രതിയുടെ പേരിൽ പോലീസ് കേസെടുത്തു. ഇയാൾക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടക്കുന്ന കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ച കൊല്ലം സ്വദേശി ബിജു (കിളി ബിജു)വാണ് പോലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. പെൺകുട്ടിയെ തട്ടികൊണ്ടുപോയത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു.

Top