പ്രമുഖ ബോളിവുഡ് അഭിനേത്രി രാഖി സാവന്തിൻ്റെ വിവാഹം അടുത്തിടെയാണ് നടന്നത്. എന്നാൽ വിവാഹ ഫോട്ടോ ഒന്നും തന്നെ താരം പുറത്ത് വിട്ടിട്ടില്ല. ആകെ പങ്കുവച്ചത് വിവാഹ മോതിരത്തിൻ്റെ ഫോട്ടോ മാത്രമാണ്. എന്നാലിപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന ഒരു വീഡിയോ താരം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
https://www.instagram.com/p/B2ouAXdHhKg/?utm_source=ig_web_copy_link
ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് കരയുന്ന വീഡിയോയാണ് താര പോസ്റ്റ് ചെയ്തിരിക്കുന്നത്. ”നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ”- രാഖി പറയുന്നു.
രാഖിയുടെ വിവാഹ വാര്‍ത്തയും കരച്ചിലുമെല്ലാം നാടകമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. കണ്ണീർവാർക്കുന്ന ആപ്പ് ഉപയോഗിച്ച് നിർമ്മിച്ചതാണ് വീഡിയോ എന്നും കമൻ്റുകളിൽ ആൾക്കാർ പറയുന്നുണ്ട്. വിവാദം സൃഷ്ടിച്ച് വാര്‍ത്തകളിലിടം നേടുന്നത് രാഖിയുടെ സ്ഥിരം പരിപാടിയാണെന്നും വിമര്‍ശകര്‍.