ശശി തരൂറിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച് വീണ്ടും ദുരൂഹത.സുനന്ദയുടെ മരണകാരണം അവ്യക്തമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. സുനന്ദയുടെ മരണത്തിനു പിന്നാലെ സുനന്ദയുടെ ഫോണിലെ ചാറ്റ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.ബ്ലാക്‌ബെറി മെസഞ്ചര്‍ ചാറ്റാണ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് പുതിയ നീക്കം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സുനന്ദയുടെ മരണത്തിനു പിന്നാലെ മെസഞ്ചര്‍ ചാറ്റ് നീക്കം ചെയ്തത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.സുനന്ദയുടെ മരണകാരണം വ്യക്തമാക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടില്ല. ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എയിംസ് ആശുപത്രി എന്നിവയുടെ കണ്ടെത്തലുകള്‍ പരിശോധിച്ചതില്‍ നിന്ന് മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. ഇരു സമിതികളുടെയും കണ്ടെത്തലുകള്‍ പരിശോധിക്കാനാണ് പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.

 

സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് രണ്ടാഴ്ച മുന്‍പാണ് ഈ റിപ്പോര്‍ട്ട് ലഭിച്ചത്. ഈ സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മരിക്കുന്നതിനു മുന്‍പ് പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി സുനന്ദ ട്വിറ്ററില്‍ സന്ദേശം കൈമാറിയിരുന്നു. തരൂരുമായി തരാറിന് ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു.2014 ജനുവരി 17നാണ് 51കാരിയായി സുനന്ദയെ ദക്ഷിണ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 ജനുവരിയില്‍ ഡല്‍ഹി പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദയുടെ മരണം എന്നു തന്നെയാണ് എയിംസ് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നുവെന്ന വാദം പൂര്‍ണ്ണമായും തള്ളുന്നില്ലെങ്കിലും റേഡിയോ ആക്ടീവ് കെമിക്കലായ പൊളോണിയം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന വാദം തള്ളിക്കളഞ്ഞാണ് 2015 നവംബറില്‍ എഫ്.ബി.ഐ ഡല്‍ഹി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഡല്‍ഹി പോലീസിന് ഒരു അന്തിമ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്നതോടെയാണ് പുതിയൊരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്.sunan1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്ക്‌ബെറി മൊബൈലില്‍ നിന്നുള്ള മെസഞ്ചര്‍ ചാറ്റ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മരണശേഷം നീക്കം ചെയ്യപ്പെട്ട ഈ സന്ദേശങ്ങള്‍ തിരിച്ചെടുക്കുന്നതിന് യു.എസ് കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സുനന്ദയുടെ ലാപ്‌ടോപ്പിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. അഹമ്മദാബാദിലെ ലാബിലാണ് ലാപ്‌ടോപ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

ചാറ്റ് പരിശോധിക്കുന്നതിനായി അന്വേഷണ സംഘം അമേരിക്കന്‍ കോടതിയുടെ അനുമതി ആരാഞ്ഞിട്ടുണ്ട്. സുനന്ദയുടെ ലാപ്‌ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അഹമ്മദാബാദ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്.സുനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എയിംസിന്റെയും എഫ്ബിഐയുടെയും കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച പുതിയ മെഡിക്കല്‍ സംഘത്തിനും വ്യക്തമായ വിവരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.sunanda-tharoo-dih

സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂണിലാണ് പുതിയ മെഡിക്കല്‍ സംഘം രൂപീകരിച്ചത്. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്നായിരുന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി എഫ്ബിഐക്ക് കൈമാറിയത്. 2015ല്‍ എഫ്ബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ഉള്ളില്‍ ചെന്ന വിഷം ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും റേഡിയോ ആക്ടീവ് രാസപദാര്‍ഥങ്ങള്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തി. എഫ്ബിഐ എയിംസ് ഫോറന്‍സിക് ബോര്‍ഡിന് കൈമാറിയ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷാദ രോഗത്തിനുള്ള അല്‍പ്രാക്‌സ് മരുന്ന് സുനന്ദയുടെ വയറിനുള്ളില്‍ കണ്ടെത്തിയിരുന്നു.

2014 ജനുവരി 17നാണ് ദില്ലി ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മുറിവുകള്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെ്ത്തിയിരുന്നു. പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ശസി തരൂറിന് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ സുനന്ദയും മെഹറും തമ്മില്‍ ട്വിറ്ററില്‍ വാക്കേറ്റവുമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സുനന്ദയുടെ ദുരൂഹ മരണവും.

Top