സുനന്ദയുടെ മരണം: പോലീസിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തില്‍ എയിംസ് ആശുപത്രിയുടെ അന്തിമ പരിശോധന റിപ്പോര്‍ട്ട് പോലീസിന് കൈമാറി. സുനന്ദയുടെ ആന്തരിക അയവയങ്ങളുടെ പരിശോധനാ ഫലമാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതായും പോലീസ് പരിശോധിച്ചുവരികയാണെന്നും ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

മരണകാരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നല്‍ ഏത് ഇനം വിഷമാണ് ഉള്ളില്‍ ചെന്നിരിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് ആധികാരിക വെളിപ്പെടുത്തലൊന്നും ലഭിച്ചിട്ടുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനന്ദയുടെ മരണകാരണം പൊളോണിയം വിഷം ഉള്ളില്‍ ചെന്നതാണെന്ന വാദം തള്ളിക്കളഞ്ഞ എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട് നവംബറില്‍ പുറത്തുവന്നിരുന്നു. സുനന്ദയുടെ ആന്തരികാവയവങ്ങളിലെ റേഡിയേഷന്‍ നില സുരക്ഷിതമാണെന്നും റേഡിയോ ആക്ടീവ് ഘടകം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ് കമ്മിഷണര്‍ അറിയിച്ചിരുന്നു.അതേസമയം, സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ സുനന്ദയുടെ മരണ കാരണം വ്യക്തമാകാതിരുന്നതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ യുഎസിലേക്ക് അയച്ചത്.2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്. 2015 ജനുവരി ഒന്നിന് കൊലപാതകത്തിനുള്ള വകുപ്പു ചുമത്തി കേസ് റജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് തരൂര്‍ ഉള്‍പ്പെടെ പലരെയും പൊലീസ് ചോദ്യം ചെയ്‌തു. വിഷം ഉള്ളില്‍ച്ചെന്നാണു സുനന്ദ മരിച്ചതെന്നാണ് എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

 

 

Top