നിഷ സണ്ണി ലിയോണിയുടെ പക്കൽ വരുമ്പോൾ അവൾക്കു പ്രായം വെറും 21 മാസം. നിഷ കൗർ വെബർ എന്നവർ അവളെ വിളിച്ചു. തന്റെ പുത്രിയുടെ മൂന്നാം പിറന്നാൾ ആരാധകരുമായി പങ്കു വച്ചു സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് സണ്ണി.
ഇൻസ്റ്റാഗ്രാമിൽ ഫോട്ടോക്ക് അടികുറിപ്പു ഇങ്ങനെ.”ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക്. എന്റെ പൊന്നു മോൾക്ക് മൂന്നാം പിറന്നാൾ ആശംസകൾ.” പിന്നെയുള്ള വരികൾ പ്രശസ്തമായ ‘യു ആർ മൈ സൺഷൈൻ’ എന്ന ഗാനത്തിൽ നിന്നുമാണ്. പൈൻ റിഡ്ജ് ബോയ്സ് 1930 കളുടെ അവസാനത്തിൽ കുറിച്ച സ്നേഹത്തിന്റെ വരികൾ. സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും 2017, ജൂലൈ 16നാണു നിഷയെ ദത്തെടുക്കുന്നത്. കെയ്‌റ എന്ന ദത്തെടുക്കൽ കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ അപേക്ഷിച്ചു ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമാണു നിഷയെ ഇവർക്കു ലഭിക്കുന്നത്.
കുഞ്ഞിന്റെ രൂപത്തെയും നിറത്തെയും കുറിച്ചു വന്ന പരിഹാസങ്ങൾ ഇവർ ചെവി കൊണ്ടില്ല എന്നു മാത്രമല്ല, നിഷക്കൊപ്പമുള്ള നല്ല നിമിഷങ്ങൾ എല്ലാം പങ്കു വച്ചു തങ്ങളുടെ സന്തോഷം ഏവരെയും അറിയിച്ചു സണ്ണി. ഈ വർഷം മാർച്ചിൽ അഷർ, നോവ എന്ന ഇരട്ടകളായ ആൺ മക്കൾ വാടക ഗർഭ പാത്രത്തിലൂടെ ഇവർക്കു പിറന്നിരിന്നു.
https://www.instagram.com/p/Bo8WNF9neWk/?utm_source=ig_embed