തമിഴ്‌നാട്ടുകാര്‍ക്ക് സിനിമാതാരങ്ങളോടുള്ള ആരാധന എത്രത്തോളമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തമിഴ് നടന്മാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ആരാധകരോടും അതുപോലെ തന്നെയാണ്. ബോളിവുഡിലും ഹോളിവുഡിലും ഫാന്‍സിനെ അകറ്റി നിര്‍ത്തുമ്പോള്‍ തമിഴ്‌നാട്ടില്‍ സഹോദരരെ പോലെയാണ് താരങ്ങള്‍ കാണുന്നത്. പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിംഗിനായി ഒരു സ്‌കൂളില്‍ എത്തിയ അജിത്, തന്റെ ആരാധകനോട് കാമറ ഓഫ് ചെയ്യാന്‍ വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അജിത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരാധകന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇത്.
‘തമ്പീ, ദയവായി ക്യാമറ ഓഫ് ചെയ്യൂ, ഇത് സ്‌കൂള്‍ താനെ. ഇനൊരു നാളിലെ അവസരമാ എടുക്കലാം’- എന്നായിരുന്നു അജിത് പറഞ്ഞത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ശല്യമുണ്ടാക്കാതിരിക്കാനാണ് തല ഇത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് അറിയുന്നത്.
https://www.youtube.com/watch?v=aX6GlWYA14E&feature=youtu.be
‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കുന്ന ചിത്രമാണ് ‘വിശ്വാസം’. നയന്‍താരയാണ് ചിത്രത്തിലെ നായിക.