പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ ശക്തമായ കാറ്റും കനത്ത കടല്‍ക്ഷോഭവും ഉണ്ടായേക്കാം  

അബുദാബി: യുഎഇയുടെ തീരമേഖലകളില്‍ കനത്ത കാറ്റും കടല്‍ക്ഷോഭവുമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ശക്തമായ കാറ്റ് വീശിയടിക്കാനിടയുണ്ട്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചേക്കാം. ചില ഭാഗങ്ങളില്‍ ഇത് മണിക്കൂറില്‍ 45 മുതല്‍ 60 വരെയാകാമെന്നും അറിയിപ്പുണ്ട്. കനത്ത കാറ്റുമൂലം നാല് മുതല്‍ ആറ് അടി വരെ ഉയരത്തില്‍ തിരമാലകളുയര്‍ന്നേക്കാം. ഇത് ഒരുപക്ഷേ ഒന്‍പത് മീറ്റര്‍ വരെ കൈവരിക്കാമെന്നും സെന്റര്‍ ഫോര്‍ മീറ്ററോളജി വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാവിലെ വരെയാണ് മുന്നറിയിപ്പ്. യുഎഇ, ഒമാന്‍ സമുദ്രങ്ങളില്‍ പോകുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണം. യുഎഇ മേഘാവൃതമാകാന്‍ ഇടയുണ്ടെന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു.

Top