കോളജിലെ സുഹൃത്തുമായുള്ള അടുപ്പം; പെണ്‍കുട്ടിയെ അച്ഛന്‍ കൊന്ന് കത്തിച്ചു; കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു

സഹപാഠിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കാതിരുന്ന മകളെ അച്ഛന്‍ കൊന്നു കത്തിച്ചു. മഹാരാഷ്ട്രയില്‍ നടന്ന ദാരുണ സംഭവത്തില്‍ 17 വയസുള്ള പെണ്‍കുട്ടിയ്ക്കാണ് ജീവന്‍ നഷ്ടമായത്. ദുരഭിമാനക്കൊലയുടെ ഭാഗമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പാണ്ടുരംഗ് ശ്രീരംഗ് സായ്ഗുണ്ടിനെ(51) പോലീസ് അറസ്റ്റ് ചെയ്തു.

അമ്മയുടെ സഹോദരന്‍ രാജേന്ദ്ര ജഗന്‍നാഥ്, ധ്യാന്‍ദേവ് ജഗന്നാഥ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും സുഹൃത്തായ സഹപാഠിയുമായി നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സുഹൃത്തിന്റെ ബൈക്കില്‍ കയറി കോളേജില്‍ പോകുന്നതും പിതാവ് ശ്രദ്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അത് ചെവിക്കൊള്ളാന്‍ പെണ്‍കുട്ടി തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മാര്‍ച്ച് 23ന് പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചുതന്നെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് കളയാനും ഇയാള്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെയായിരുന്നു അച്ഛന്‍ മൃതദേഹം കത്തിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി.മാര്‍ച്ച് 25ന് പാതി കത്തിയ പെണ്‍കുട്ടിയുടെ ശരീരം വീടിനടുത്ത് നിന്ന് സഹോദരി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തെത്തുന്നത്. പോലീസ് പിന്നീട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പലരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്മാര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂചന പോലീസിന് ലഭിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്തെത്തുന്നത്. ഇതോടെയാണ് പെണ്‍കുട്ടിയുടെ അച്ഛനും അറസ്റ്റിലാകുന്നത്.

Top