
തിരുവനന്തപുരം പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുനയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണി വരെ മിഥുന വീട്ടില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ കാണാതായതോടെ പരിസരത്ത് നടത്തിയ തെരച്ചിലിലാണ് പ്ലാമൂടിന് സമീപം ചിറ്റിക്കര പാറക്കുളത്തില്‍ മിഥുനയുടെ മൃതശരീരം കണ്ടെത്തിയത്. മിഥുനയുടെ ഭര്‍ത്താവ് അഞ്ചുദിവസം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ ക്ലാസിന് കൊണ്ടുവിട്ടു വരുന്നവഴിക്കായിരുന്നു അപകടം.
ഭര്‍ത്താവിന്റെ മരണത്തില്‍ മനോവിഷമത്തിലായിരുന്നു മിഥുന എന്നാണ് കുടുംബം പറയുന്നത്. ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണത്തില്‍ ദുരൂഹത ഇല്ല എന്നാണ് മിഥുനയുടെ കുടുംബവും മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.