രഹന ഫാത്തിമ പോലീസിന്റെ കണ്‍മുന്നില്‍; കണ്ടില്ലെന്ന് നടിച്ച് പോലീസ്

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും കൊച്ചി നഗരത്തില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ പൊതുപരിപാടികളില്‍ പങ്കെടുത്ത് രഹന ഫാത്തിമ. പോലീസിന് മുന്നില്‍ ആടിപ്പാടി നടന്നിട്ടും രഹനയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഉഴപ്പുകയാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

മത വികാരം വ്രണപ്പെടുത്തിയ കേസില്‍ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു . ഇതേത്തുടര്‍ന്നാണ് രഹാനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതല്‍ രഹ്ന ഫാത്തിമ ഒളിവില്‍ ആണെന്നാണ് പോലീസ് ഭാഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ഇവര്‍ ആടി പാടിയത് പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. ‘ഒളിവില്‍ കഴിയുന്ന’ പ്രതി ജോലി ചെയ്യുന്ന ബി എസ് എന്‍ എല്‍ ഓഫീസില്‍ എത്തി ജീവനക്കാരുടെ സഹകരണ സംഘത്തില്‍ നിന്നും വ്യക്തിഗത വായ്പ നടപടികള്‍ പൂര്‍ത്തിയാക്കി കൈപറ്റിയിരുന്നു. കൊച്ചിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് രഹാന ഫാത്തിമ കഴിയുന്നതെന്നാണ് വിവരം.

Top