മറുനാടൻ ഓഫീസ് പൂട്ടാൻ ഉത്തരവ് ! അൻവർ ഷാജന്റെ ഓഫീസ് പൂട്ടിച്ചു !7 ദിവസത്തിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ പൂട്ടി സീൽ ചെയ്യുമെന്ന് ഓർഡർ

ഒടുവിൽ പിവി അൻവർ പറഞ്ഞ കാര്യത്തിലേക്ക് എത്തി .മറുനാടൻ ഓഫീസ് പൂട്ടുന്നു .ഓഫീസ് ഉടൻ തന്നെ പൂട്ടുമെന്നുറപ്പായി .മറുനാടൻ ഓഫീസ് പൂട്ടാൻ ഉത്തരവ് ഇറങ്ങി ! പി വി അൻവർ ഷാജന്റെ ഓഫീസ് പൂട്ടിച്ചു !
7 ദിവസത്തിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ പൂട്ടി സീൽ ചെയ്യുമെന്ന് ഓർഡർ പുറത്തിറങ്ങി .

ഓഫീസ് പൂട്ടി സീൽ ചെയ്യണമെന്ന ഓർഡർ പിവി അൻവർ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ടന് .അതിൽ ഇങ്ങെന പറയുന്നു :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഷാജാ..
“നിന്നെ കൊണ്ട്‌ തന്നെ,നിന്റെ കൂടും..കുടുക്കയും എടുപ്പിച്ച്‌,പട്ടത്തെ ആറാം നിലയിൽ നിന്ന് താഴെ ഇറക്കും” എന്ന് ഞാൻ പറഞ്ഞിരുന്നു.
നീ അന്നെന്നോട്‌ ഡേറ്റ്‌ ചോദിച്ചു..
ഇന്ന് മുതൽ നിന്റെ ഏഴ്‌ ദിവസത്തെ നോട്ടീസ്‌ പിരീഡ്‌ അവസാനിക്കും..
ഇന്ന് മുതൽ നിനക്ക്‌ അൻവർ ഡേറ്റ്‌ അനുവദിച്ചിരിക്കുന്നു..
താൽക്കാലികമായി,കോടതിയിൽ പോയി നിനക്ക്‌ വേണമെങ്കിൽ സ്റ്റേ വാങ്ങാം.
പക്ഷേ,ഒരു കാര്യവുമില്ല.
KM ആക്ടിൽ നിനക്ക്‌ മാത്രമായി ഒഴിവൊന്നുമില്ല..
സുപ്രീം കോടതിയിൽ പോയാലും,നിനക്ക്‌ ഇന്നല്ലെങ്കിൽ നാളെ അവിടെ നിന്ന് ഇറങ്ങേണ്ടി വരും..
ഒരുനാൾ ഞാൻ നിന്നെ,
താഴെയിറക്കും..ഉറപ്പ്‌..??
“പൂട്ടുമെന്നല്ലെടാ പറഞ്ഞത്‌..
പൂട്ടിക്കും..ന്ന് തന്നെയാ
പറഞ്ഞിട്ടുള്ളത്‌”..
Shajan Skariah

ഇന്നലെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു . കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ചതിന് ഓൺലൈൻ ചാനലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി സ്വദേശി നൽകിയ പരാതിയിലാണ് നടപടി.

ബിഎസ്‌എൻഎല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച്‌ മറ്റൊരു കേന്ദ്ര സർക്കാർ സ്ഥാപനമായ രജിസ്ട്രാർ ഓഫ്‌ കമ്പനീസിനെ വഞ്ചിച്ചെന്നാണ് കേസ്. ഷാജൻ സ്കറിയ, കാക്കനാട്‌ എൻജിഒ ക്വാർട്ടേഴ്‌സ്‌ ഭാഗത്തുള്ള കേരള രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിൽ വ്യാജരേഖ നൽകി ടൈഡിങ് ഡിജിറ്റൽ പബ്ലിക്കേഷൻസ്‌ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്ത്‌ ഇൻകോർപറേഷൻ സർട്ടിഫിക്കറ്റ്‌ വാങ്ങിയതായി പരാതിയിൽ പറയുന്നു.

ഇതിനായി 2018 ജൂലൈ ആറിലെ ബിഎസ്‌എൻഎല്ലിന്റെ ടെലിഫോൺ ബിൽ ഇയാൾ വ്യാജമായി ചമച്ചുനൽകുകയായിരുന്നു.സിഎം പോർട്ടൽവഴി നൽകിയ പരാതിയാണ്‌ തൃക്കാക്കര പൊലീസിന്‌ കൈമാറിയത്‌. കേസിൽ പൊലീസ്‌ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌.

Top