സ്വിറ്റ്‌സര്‍ലണ്ട് : വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകര്‍ക്ക് നാക്കുവഴുതി വാക്കുകള്‍ തെറ്റിപ്പോകാറുണ്ട്. അറിയാതെ മുടി ശരിയാക്കി പോവുന്നതും മറ്റെവിടേക്കെങ്കിലും നോക്കി സംസാരിക്കുന്നതും ഫ്രെയിമില്‍ മറ്റാരെങ്കിലും കയറിവരുന്നതുമൊക്കെ വാര്‍ത്തക്കിടെ സംഭവിക്കാറുണ്ട്. എന്നാല്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ അവതാരക കാലിടറി മലര്‍ന്നടിച്ച് വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ചാനല്‍ അവതാരകയ്ക്കാണ് അപകടമുണ്ടായത്. കാലാവസ്ഥാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ മുന്നോട്ട് കാല്‍ വെച്ചതും മലര്‍ന്നടിച്ച് വീഴുകയായിരുന്നു. ലൈവായി തന്നെ ഈ വീഴ്ചയുടെ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയും ചെയ്തു. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗവുമായി.
https://youtu.be/h6Ptq9ktTDI