
നോയിഡ: ഓടുന്ന കാറില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വിടാമെന്നു പറഞ്ഞ് സഹപാഠിയാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. കൂട്ടമാനഭംഗത്തിനുശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു. മയക്കുമരുന്ന് ചേര്‍ത്ത വെള്ളം നല്‍കിയശേഷമാണ് പീഡനം നടന്നതെന്നാണ് വിവരം. സംഭവത്തിലെ പ്രതികളായ മൂന്നു പേര്‍ക്കെതിരേ പോസ്‌കോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരാള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
Tags: child rape