
ദളിതന് ഇന്ത്യയില്‍ രാഷ്ട്രപതിയാവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്ര ദളിത് ജേര്‍ണലിസ്റ്റുകളുണ്ടെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി.സായിനാഥ്.
ഇന്ത്യന്‍ മാധ്യമ രംഗം മേല്‍ജാതിക്കാരുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.അബൂദബി ശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി. സായിനാഥ്.
ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഓഹരി പങ്കാളികളായതോടെയാണ് അവ സാമ്പത്തിക പ്രതിസന്ധിയിലാവാന്‍ കാരണം. ഇതോടെ മാധ്യമ പ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചു വിടുന്നതിനും കരാറടിസ്ഥാനത്തില്‍ നിയമിക്കുവാനും ആരംഭിച്ചു.
കരാറടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ നിയമിക്കുവാന്‍ തുടങ്ങിയതോടെ പെയ്ഡ് ന്യൂസുകളുടെ കാലവും ആരംഭിച്ചെന്ന് സായ്നാഥ് പറഞ്ഞു.
ചന്തയില്‍ മീന്‍ വില്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ബഹളത്തിന്റെ സത്യസന്ധത പോലും അര്‍ണബ് ഗോസ്വാമിയടക്കമുള്ള ചാനല്‍ അവതാകരകര്‍ക്കില്ല. എന്നാല്‍ മിക്ക അവതാരകരും അര്‍ണാബാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സായ്നാഥ് പറഞ്ഞു.