വിവാഹവേദിയില്‍ വധുവെത്തിയില്ല: പള്ളിയില്‍ വരന്റെ ബന്ധുക്കളുടെ കുത്തിയിരിപ്പ്; കൂട്ടയടി

കോട്ടയം: വിവാഹത്തിന് വധു എത്തിയില്ല. വരന്റെ ബന്ധുക്കളായ സ്്രതീകളടക്കമുള്ളവര്‍ മണിക്കൂറുകള്‍ പള്ളി ഉപരോധിച്ച് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ 11ന് തിരുവാര്‍പ്പ് മര്‍ത്തശ്മൂനി യാക്കോബായ പള്ളിയില്‍ നടത്താനിരുന്ന തിരുവാര്‍പ്പ് സ്വദേശിയായായ 25കാരന്റെ വിവാഹമാണ് അലങ്കോലപ്പെട്ടത്. സമീപവാസിയായ 21കാരിയായ വധു എത്താതിരുന്നതാണ് പ്രശ്‌നമായത്. രാവിലെ 11ന് നിശ്ചയിച്ച വിവാഹമൂഹൂര്‍ത്തം കഴിഞ്ഞിട്ടും വധുവിനെയും കൂട്ടരെയും കാണാതായത് ബഹളത്തിന് ഇടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടുപൂട്ടിയ നിലയില്‍ കണ്ടത്തെുകയായിരുന്നുവെന്ന് വരന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതത്തേുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുമരകം എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തത്തെിയ പൊലീസ് പ്രശ്‌നത്തില്‍ ഇടപെടാനുള്ള നീക്കവും വിഫലമായി. വധുവിന്റെ പിതാവ് അടക്കമുള്ള ബന്ധുക്കളുടെ എസ്.ഐയുടെ സാന്നിധ്യത്തില്‍ ഫോണ്‍വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പ്രശ്‌നപരിഹാരമുണ്ടാകാതെ പിരിഞ്ഞുപോകില്‌ളെന്ന് നിലപാട് സ്വീകരിച്ച് സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ പള്ളിയില്‍ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് പള്ളിവികാരിയും ഭാരവാഹികളും പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവമറിഞ്ഞ് ഇടവകയിലെ നിരവധിപേരും പള്ളിയിലേക്ക് എത്തിയിരുന്നു. വിവാഹത്തിന് 600പേര്‍ക്കുള്ള ഫ്രൈഡ്‌റൈസും ഒരുക്കിയിരുന്നു. അലങ്കരിച്ചകാറില്‍ വീട്ടില്‍നിന്ന് പള്ളിവരെയത്തെിയ വരന്റെ വീഡിയോചിത്രീകരണവും നടത്തിയിരുന്നു. അടുത്തബന്ധുക്കളോടെപ്പം ചേര്‍ന്നാണ് വിവാഹവസ്ത്രങ്ങള്‍ വാങ്ങിയത്. വധുവിന്റെ പിന്മാറ്റത്തില്‍ മാനസികവിഷമത്തിലായ ബന്ധുക്കള്‍ സ്വര്‍ണം, വസ്ത്രം, ഭക്ഷണം, വീഡിയോചിത്രീകരണം ഉള്‍പ്പെടെയുള്ളവക്കുണ്ടായ രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരത്തിനും മാനസികപ്രയാസത്തിനുമെതിരെ കുമരകം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും പുതുവര്‍ഷദിനത്തില്‍ ഒളിച്ചോടുകയായിരുന്നു. ഇതത്തേുടര്‍ന്ന് സ്വന്തംവീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയ ബന്ധുക്കള്‍ വിവാഹം 11ന് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. യാക്കോബായസഭയിലെ മെത്രാനും പെണ്‍കുട്ടിയുടെയും വീട്ടുകാരുമായി മധ്യസ്ഥചര്‍ച്ച നടത്തിയാണ് ധാരണയിലത്തെിയത്. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞദിവസം മധ്യസ്ഥതവഹിച്ച മെത്രാന്റെ സാന്നിധ്യത്തില്‍ മോതിരകൈമാറ്റവും വിളിച്ചുചൊല്ലല്‍ ചടങ്ങും പൂര്‍ത്തിയാക്കിയിരുന്നു. വൈകുന്നേരം ആറിന് പള്ളി അധികൃതര്‍ വരന്റെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് പിരിഞ്ഞുപോവുകയായിരുന്നു.

Top