വലതു കൈ പമ്പാ നദിയില്‍, തല കണ്ടെടുത്തത് ചിങ്ങവനത്തു നിന്ന് ക്രൂരമായ കൊലപാതകം നടന്നതിങ്ങനെ

കോട്ടയം: പ്രാവസി മലയാളിയുടെ കൊലപാതത്തിന്റെ ഞെട്ടലിലാണ് ചെങ്ങനര്‍ ഗ്രാമം. പിതാവിനെ ക്രൂരമായ കൊലപ്പെടുത്തയട്ടും പോലീസിന് മുന്നില്‍ യാതൊരു കുലുക്കവുമില്ലാതെയാണ് മകന്‍ ഷെറിന്‍ മണിക്കൂറുകളോളം നിന്നത്. പിതാവിന്റെ മൃതശരീരം വെട്ടി നുറിക്കി ഉപേക്ഷിച്ചിടങ്ങളില്‍ നിന്ന് മൃതശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുമ്പോഴും ഷെറിന് ഭാവവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല.

ജോയ് ജോണിന്റെ തലയും ഉടലും അടക്കമുള്ള ശരീര ഭാഗങ്ങള്‍ കൂടി അന്വേഷണ സംഘം ഇന്നലെ കണ്ടെടുത്തു. വലതു കൈ പമ്പാനദിയില്‍ പാണ്ടനാട് ഇടക്കടവില്‍ നിന്നും ഒരു കാല്‍ ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ കടവില്‍ നിന്നും തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ സമീപത്തുനിന്നും ഉടല്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ റൂട്ടില്‍ വെരൂര്‍ ഭാഗത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇനി ഒരു കാല്‍ മാത്രമാണ് കണ്ടെത്താനുള്ളത്.
ഷെറിന്‍ കൊല നടത്തിയതിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് : 25ന് പുലര്‍ച്ചെ കെ.എല്‍ 2 ടി 5550 സ്‌ക്വോഡ കാറിന്റെ എ.സി ശരിയാക്കാനായി ജോയ് ജോണും മകന്‍ ഷെറിനും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ വര്‍ക്ക്‌ഷോപ്പില്‍ പണിനടത്താന്‍ കഴിഞ്ഞില്ല. മടക്കയാത്രക്കിടെ ഇരുവരും സ്വത്തിനെക്കുറിച്ചു പറഞ്ഞ് വഴക്കുണ്ടായി. പ്രകോപിതനായ ഷെറിന്‍ വൈകിട്ട് നാലരയോടെ ആലപ്പുഴ ജില്ലയിലെ എം. സി റോഡ് മുളക്കുഴ കൂരിക്കടവ് പാടത്തിന് സമീപത്ത് എത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്ക് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് നാലുതവണ വെടിവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോയ് തല്‍ക്ഷണം മരിച്ചു. മൃതദേഹം സീറ്റ് നിവര്‍ത്തി അതില്‍ കിടത്തി ടൗവല്‍ കൊണ്ടു മറച്ചു. നഗരത്തില്‍ കറങ്ങിയശേഷം രാത്രി എട്ടരയോടെ ചെങ്ങന്നൂരില്‍ ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയത്തിന് സമീപം എത്തി. അവിടെയുള്ള ഇലക്ട്രിക്ക് കടയില്‍ നിന്നും ഗോഡൗണിന്റെ താക്കോല്‍ വാങ്ങി ഷട്ടര്‍ തുറന്നിട്ടു. തുടര്‍ന്ന് കാറുമായി ഷെറിന്‍ വാടകയ്ക്കു താമസിക്കുന്ന തിരുവല്ലയിലെ സെവന്‍ ക്‌ളബ്ബില്‍ ചെന്ന് കുളിച്ചു. പമ്പില്‍ നിന്നും രണ്ട് ക്യാനുകളിലായി പത്ത് ലിറ്റര്‍ പെട്രോളും വാങ്ങി രാത്രി 10മണിയോടെ മടങ്ങിയെത്തി. കാറില്‍ നിന്നും മൃതശരീരം പുറത്തെടുത്ത് ടിന്‍ ഷീറ്റില്‍ കിടത്തി മെത്തയുടെ കവറും വേസ്റ്റും കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചുകളയാന്‍ ശ്രമിച്ചു.

തീ ആളിപ്പടര്‍ന്നതോടെ അടുത്തുണ്ടായിരുന്ന എം സാന്റും വെള്ളവും ഉപയോഗിച്ച് കെടുത്തി. തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് 6 കഷണങ്ങളാക്കി . ചോരപുരണ്ട തുണികള്‍ അവിടെയിട്ടു തന്നെ കത്തിച്ചു. ശരീര ഭാഗങ്ങള്‍ പോളിത്തീന്‍ ഷീറ്റിലും ചാക്കിലുമായി കെട്ടി കാറിന്റെ പിന്നില്‍ വച്ചു. ആറാട്ടുപുഴ, മംഗലം പാലങ്ങള്‍ക്കു മുകളിലെത്തിയപ്പോള്‍ കൈകളും കാലുകളും പമ്പാനദിയിലേക്ക് വലിച്ചെറിഞ്ഞു. തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ സമീപവും ഉടല്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ റൂട്ടില്‍ വെരൂര്‍ ഭാഗത്തെ മാലിന്യകൂമ്പാരത്തിലും ഉപേക്ഷിച്ചു. പുലര്‍ച്ചെ 5.30ഓടെ കാറുമായി കോട്ടയത്തെ ഹോട്ടലിലെത്തി മുറിയെടുത്ത് കുളിച്ച് വൃത്തിയായി. കാര്‍ പണിക്കായി അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നല്‍കുകയും ചെയ്തു.
തെളിവെടുപ്പിനെത്തിയപ്പോള്‍ കൂസലില്ലാതെ ഷെറിന്‍

സ്വന്തം അച്ഛന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മണ്‍കൂനയില്‍നിന്ന് കാട്ടിക്കൊടുക്കുമ്പോഴും ഒരു ഭാവഭേദവും കൂടാതെയായിരുന്നു ഷെറിന്‍ നിന്നിരുന്നത്. അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തിയശേഷം കൂസലില്ലാതെനിന്ന പ്രതിയെ കണ്‍മുന്നില്‍ കണ്ടതോടെ പലരും ഇയാള്‍ക്കുനേരെ ശാപവാക്കുകളും ആക്രോശവുമായത്തെി. പൊലീസ് സഹായത്തിനുവിളിച്ച നാട്ടുകാരില്‍ ഒരാള്‍ പെട്ടെന്ന് പ്രതിയെ അടിച്ചതോടെ ഇയാളെ ഇവിടെനിന്ന് മാറ്റി. കണ്ടെടുത്ത ശിരസ്സുമായി പ്രതി ഷെറിന്‍ കാറിനടുത്തേക്ക് കൂസലില്ലാതെ നടന്നുവരുന്നത് കണ്ട് നാട്ടുകാര്‍ സ്തംഭിച്ചുപോയി.

Top