സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ ഭാര്യക്ക് പങ്കുള്ളതായി നേരത്തെ സംശയമുണ്ടായിരുന്നെന്ന് പിതാവ്.ചെറുമകനെ കിട്ടാന്‍ നിയമ സഹായം തേടും

ബ്രിസ്ബണ്‍ :പുനലൂര്‍ സ്വദേശി സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ ഭാര്യയ്‌ക്ക് പങ്കുള്ളതായി നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് സാമിന്റെ മാതാപിതക്കള്‍ . വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലും കുടുംബ ബന്ധം ഓര്‍ത്തുമാണ് ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നത്. തങ്ങളുടെ ചെറുമകനെ സോഫിയയില്‍ നിന്നും സുരക്ഷിതമായി വിട്ടുകിട്ടണമെന്നും സാം എബ്രഹാമിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.കഴിഞ വര്‍ഷം ഒക്ടോബര്‍ 14നാണ് പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ വീട്ടില്‍ സാം എബ്രഹാം മെല്‍ബണിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്. മെല്‍ബണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ ദിവസമാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

സാം താന്‍ കൊല്ലപ്പെടുമെന്ന സൂചന നേരത്തേ നല്‍കിയിരുന്നതായി വിവരം. ഇനി തന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരികയെന്ന് കഴിഞ്ഞ തവണ നാട്ടില്‍ എത്തിയപ്പോള്‍ സാം ബന്ധുവീടുകളിലെ സന്ദര്‍ശനവേളയില്‍ പറയുകയും ചെയ്തിരുന്നു.52153_1471686535

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഫിയുടെ കാമുകനായ അരുണ്‍ കമലാസനന്‍ നേരത്തേ കാറില്‍ വെച്ച് കൊല്ലാന്‍ ശ്രമം നടത്തിയതും സോഫിയയുടെ സ്വഭാവത്തെക്കുറിച്ചും നേരത്തേ തന്നെ അടുത്ത ചില ബന്ധുക്കളോട് സാം സൂചിപ്പിച്ചിരുന്നു. മരണത്തില്‍ ഭാര്യയുടെ പങ്കിനെക്കുറിച്ച് നേരത്തേ തന്നെ വീട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരായ സാമിന്റെയും സോഫിയയുടേയും ബന്ധത്തില്‍ പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് വീട്ടുകാര്‍ മിണ്ടാതിരുന്നത്.

സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയതായിരുന്നു സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയം. സ്വാശ്രയ കോളേജ് പഠന കാലത്താണ് ഒപ്പം പഠിച്ച അരുണുമായി സോഫിയ പ്രണയത്തിലാകുന്നത്. ഈ സമയത്തും സാമുമായി ബന്ധം തുടര്‍ന്നു. ഒടുവില്‍ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്‌ട്രേലിയയിലേക്ക്. മെല്‍ബണില്‍ ഭാര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോള്‍ മുന്‍ കാമുകനായ അരുണും ജോലി നേടി ഓസ്‌ട്രേലിയയില്‍ എത്തി. ഇരുവരും വീണ്ടും പ്രണയത്തിലായി.

ഇതിനിടയില്‍ സോഫിക്കും സാമിനും ഒരു ആണ്‍ കുഞ്ഞുപിറന്നു. അമ്മയായിട്ടും തീവ്ര പ്രണയം സൂക്ഷിച്ച സോഫി രഹസ്യ ബന്ധത്തിനു ഭര്‍ത്താവ് തടസ്സമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയത്. രണ്ടു വട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വളരെ കൃത്യമായ തന്ത്രത്തിലൂടെ സാമിനെ ഇല്ലാതാക്കിയത്. മരിച്ച് 10 മാസം കഴിഞ്ഞതിനാല്‍ തെളിവുകള്‍ അവശേഷിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇപ്പോള്‍ ഇവരുടെ നാലുവയസ്സുകാരന്‍ മകനെ നേടിയെടുക്കാനാണ് സാമിന്റെ മാതാപിതാക്കളുടെ ശ്രമം. സാം വിവാഹം ചെയ്യുംമുമ്പ് സോഫിയക്ക് അരുണുമായി പ്രണയമായിരുന്നു. വിവാഹത്തിനു ശേഷം സോഫിയ മെല്‍ബണിലേക്ക് പോന്നു. ഒരു കുഞ്ഞും പിറന്നു. പിന്നീട് അരുണും ജോലി നേടി മെല്‍ബണിലെത്തി. ഇവര്‍ ബന്ധം പുന:സ്ഥാപിച്ചു.

സാമിനെ വകവരുത്തിയാലേ ഒന്നിച്ചു ജീവിക്കാനാകൂ എന്ന് ഇരുവരും തീരുമാനിച്ചു. ഒരിക്കല്‍ സാമിനെ അരുണ്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമവും നടത്തി. പിന്നീടാണ് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊന്നത്.SAM SOPHIA melbourn

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സംഭവിച്ച മരണം ഹൃദ്രോഗത്തെ തുടര്‍ന്നാണെന്ന് അറിയിച്ച്, സാമിന്റെ ജഡം നാട്ടിലെത്തിച്ച് സോഫിയ സംസ്‌കരിച്ചു. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം തോന്നി മെല്‍ബണ്‍ പോലീസ് നടത്തിയ ദീര്‍ഘനാളത്തെ അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.പോലീസ് സോഫിയയുടെ ഫോണ്‍ പിന്തുടര്‍ന്നു. അരുണുമായുള്ള ഇടപാടുകള്‍ തിരിച്ചറിഞ്ഞു. ഇവരുടെ സന്ദേശങ്ങളും സംഭാഷണങ്ങളും മലയാളമായതിനാല്‍ മെല്‍ബണ്‍ പോലീസ് ഏറെ അദ്ധ്വാനിച്ചാണ് തെളിവുകള്‍ കണ്ടെത്തിയത്.

മുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ തുനിഞ്ഞതെന്നും സോഫി പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. സാമിനെ കൊലപ്പെടുത്തുന്നിന് മൂന്നു മാസം മുമ്പു ജൂലൈയില്‍ സാമിനെതിരേ കൊലപാത ശ്രമം ഉണ്ടായതായും തെളിഞ്ഞിട്ടുണ്ട്. സാമിനെ കാറിനുള്ളില്‍ പതിയിരുന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അരുണ്‍ കമലാസനന്‍ തന്നെയാണ് അന്ന് സാമിനെ വധിക്കാന്‍ ശ്രമിച്ചത്. അരുണിന്റെ ആക്രമണത്തില്‍ സാമിന് കഴുത്തിനും കവിളിനും പരിക്കു പറ്റിയിരുന്നു.sam-sophy

സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം പ്രതികള്‍ മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. സാമിന്റെ മരണ ശേഷം സോഫി എപ്പിംഗില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണനയിരിക്കുന്ന കേസ് കൂടുതല്‍ വിചാരണയ്ക്കായി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. അരുണ്‍ കമലാസനനെതിരേ കൊലപാതക ശ്രമത്തിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

അതേസമയം കോടതിയില്‍ ഹാജരാക്കിയ സോഫി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടു പ്രതികളും വിചാരണവേളയില്‍ നിശബ്ദര്‍ ആയിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. സുന്ദരനും സൗമ്യനുമായിരുന്ന സാം നാട്ടിലും പുറത്തും ഏവര്‍ക്കും പ്രിയങ്കരനായിരുന്ന മികച്ച ഗായകന്‍ കുടിയായിരുന്നു.ഇരുവരെയും കോടതി അടുത്ത ഫെബ്രുവരി വരെ റിമാന്‍ഡു ചെയ്തു. യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു പത്തു മാസംമുമ്പ് കൊല്ലപ്പെട്ട സാം .എപ്പിംഗിലെ കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാളി സംഘടനകള്‍ നടത്തിയിരുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു.
ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മരണത്തിലുള്ള സംശയം ഇതുവരെ തുറന്ന് പറയാതിരുന്നത്. സാം എബ്രഹാമിന്റെ നാലുവയസുള്ള കുട്ടിയെ സുരക്ഷിതമായി കിട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മൃതദേഹം സംസ്കരിച്ച് 10 മാസം പിന്നിട്ടതിനാല്‍ ഇനിയും തെളിവുകള്‍ കിട്ടാന്‍ പ്രയാസമാകുമെന്നാണ് കരുതുന്നത്. സംഭവുവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പുനലൂര്‍ പൊലീസ് അറിയിച്ചു.

Top