![](https://dailyindianherald.com/wp-content/uploads/2017/07/topico.jpg)
കപ്പ ബിരിയാണി, കപ്പ പുഴുക്ക്, കപ്പ ചെണ്ടപുഴുങ്ങിയത്… ഇങ്ങനെ നിരവധി പേരില്‍ കപ്പ മലയാളികളുടെ തീന്മേശയിലെ പ്രിയപ്പെട്ട ഭക്ഷണമാണ്. കപ്പ കഴിക്കാന്‍ മടിയുള്ളവരും കപ്പയുടെ ഗുണങ്ങള്‍ കേട്ടാല്‍ ഇനിമുതല്‍ കപ്പ കഴിക്കും.
നിരവധി ഔഷധ ഗുണങ്ങളാണ് കപ്പയ്ക്ക് ഉള്ളത്. വൈറ്റമിന്‍സ്, മിനറല്‍സ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സന്പുഷ്ടമാണ് കപ്പ. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവില്‍ മാത്രമെ കപ്പയില്‍ അടങ്ങിയിട്ടുള്ളൂ.
പോഷകഗുണങ്ങൾ ഏറെയടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിലുൾപ്പെടുത്താം. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരിയാണ് കപ്പ. ധാരാളം കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയതിനാല്‍ ശരീരം പുഷ്ടിപെടാന്‍ കപ്പ സഹായകമാകും.
കപ്പയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. രക്തക്കുറവ് പരിഹരിച്ച് അനീമിയ ഇല്ലാതാക്കാനും കപ്പ സഹായകമാണ്. ഗര്‍ഭിണികള്‍ ഗര്‍ഭകാലയളവില്‍ കപ്പ കഴിക്കുന്നത് വളരെ നല്ലതാണ്. വൈകല്യങ്ങള്‍ ഇല്ലാത്ത കുഞ്ഞ് പിറക്കാന്‍ കപ്പ കഴിക്കുന്നതുവഴി സഹായകമാകും.
കപ്പയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബികോംപ്ലസ് വൈറ്റമിനും കുട്ടികളിലെ ജനിതക വൈകല്യം ഇല്ലാതാക്കാന്‍ സഹായകരമാണ്.
ദഹനയോഗ്യമായ നാരുകള്‍ കപ്പയില്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കപ്പ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തകുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇല്ലാത്ക്കുകയും ചെയ്യും.
കപ്പയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായകമാകും. കപ്പയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ കെ എന്നിവ എല്ലുകളുടെ തേയ്മാനം കുറയ്ക്കുകയും സന്ധിവാതം ഇല്ലാതാക്കുകയും ചെയ്യും.
ഉന്മേഷം വര്‍ദ്ധിപ്പിക്കാനും തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാനും കപ്പ നല്ലതാണ്. ക്യാന്‍സറിനെ വരെ തടയാനുള്ള കഴിവ് കപ്പയ്ക്ക് ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.