ലോകമെങ്ങുമുള്ള ബോളിവുഡ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റ് സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹ ചിത്രങ്ങളാണ്. എന്നാല്‍ ഇതൊന്നും കണ്ടിട്ട് ഒരാള്‍ക്ക് അത്ര പിടിച്ചില്ല. കാരണം തന്റെ വൈറല്‍ സ്ഥാനമാണ് നിമിഷം കൊണ്ട് സോനം തട്ടിയെടുത്തത്. മറ്റാര്‍ക്കുമല്ല വിവാദ താരം പുനം പാണ്ഡെയ്ക്ക്. അര്‍ധ നഗ്ന- നഗ്ന ചിത്രങ്ങള്‍ കൊണ്ട് സ്ഥിരം വാര്‍ത്തയില്‍ നിറയുന്ന ഇത്തവണയും അതേ മാര്‍ഗമാണ് സ്വീകരിച്ചത്.
ടോപ്ലെസ് ചിത്രമാണ് ഇത്തവണ പോസ്റ്റ് ചെയ്തത്. ഇതിനൊരു അടികുറിപ്പ് നല്‍കാമോയെന്ന് ആരാധകരോട് ചോദിച്ചിട്ടുമുണ്ട്. നിമിഷ നേരം കൊണ്ട് ഈ ഫോട്ടോയും വൈറലായി. എന്നാല്‍ ട്രന്റിങില്‍ സോനത്തിനൊപ്പമെത്താനായിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജയിച്ചാലും, കോഹ്ലി സെഞ്ച്വറി അടിച്ചാലും നഗ്നയായി വരുമെന്ന് പറഞ്ഞിട്ടുള്ള താരമാണ് പൂനം. കോഹ്ലിയുടെ വലിയ ആരാധികയുമാണ്.