ഹിജാബായാലും കാവി ഷാളായാലും സ്‌കൂളിനുള്ളില്‍ അനുവദിക്കാനാകില്ല, സ്‌കൂളുകള്‍ മതത്തിനും ജാതിക്കും അതീതം: ഖുശ്ബു

കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹിജാബായാലും കാവി ഷാളായാലും സ്‌കൂളുകളുടെ പരിസരത്ത് അനുവദിക്കാന്‍ കഴിയില്ലെന്നും നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു. മതപരമായ ഒരു വസ്ത്രവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പാടില്ല. സംസ്ഥാനങ്ങളില്‍ ഹിജാബ് വിവാദം തുടരുന്നതിനിടെ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണ്. നിങ്ങള്‍ക്ക് സ്‌കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിക്കാം. പക്ഷെ ക്യാമ്പസിനുള്ളില്‍ കടന്നു കഴിഞ്ഞാല്‍ നിങ്ങള്‍ സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിക്കണം. യൂണിഫോം ധരിക്കണം. ഞാന്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളയാളാണ്. ഞാന്‍ ഒരിക്കലും സ്‌കൂളില്‍ ഹിജാബ് ധരിച്ചിട്ടില്ല. എന്റെ ഒരു സുഹൃത്ത് പോലും ഹിജാബ് ധരിച്ചിട്ടില്ല. കാവി ഷാള്‍ ധരിച്ച് ക്യാമ്പസിലെത്തുന്ന വിദ്യാര്‍ഥികളോടും ഇതേ അഭിപ്രായമാണെന്നും ഖുശ്ബു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിജാബായാലും കാവി ഷാള്‍ ആയാലും നീല ഷാളായാലും ഇതൊന്നും സ്‌കൂളിനുള്ളില്‍ അനുവദിക്കാന്‍ പാടില്ല. മതത്തിനും ജാതിക്കും അതീതമായ സ്ഥലമാണ് സ്‌കൂള്‍. ചില വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസില്‍ വരണമെന്ന് അഭിപ്രായപ്പെട്ടതു കൊണ്ടു മാത്രമാണ് മറ്റു ചില വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് ക്ലാസിലെത്തിയത്. പ്രതിപക്ഷം കുട്ടികള്‍ക്കിടയില്‍ മത രാഷ്ട്രീയം തിരുകിക്കയറ്റുന്നെന്നും ഖുശ്ബു ആരോപിച്ചു.

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ ക്ലാസ് മുറികളില്‍ നിന്ന് മാത്രമാണ് പുറത്താക്കിയിട്ടുള്ളത് കോളജ് ക്യാമ്പസില്‍ നിന്ന് പുറത്താക്കിയിട്ടില്ല. കൊടി ഇല്ലാതിരുന്ന ഒരു കൊടി മരത്തിലാണ് പ്രതിഷേധക്കാര്‍ കാവിക്കൊടി നാട്ടിയതെന്നും ദേശീയപതാക താഴ്ത്തി പകരം ഹിജാബ് വിരുദ്ധ പ്രതിഷേധക്കാര്‍ കാവിക്കൊടി കെട്ടിയെന്ന ആരോപണം നിഷേധിച്ച് നടി പറഞ്ഞു.

Top