അച്ഛാ ദിന്‍ അത്ര അച്ഛാ അല്ല; പ്രേക്ഷക റിപ്പോര്‍ട്ടുകള്‍ മമ്മൂട്ടിക്ക് ഗുണകരമല്ല !

acha_dinഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ പെരുന്നാല്‍ ചിത്രം അച്ഛാദിന്‍ അത്ര അച്ഛാ അല്ല എന്നാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് ഒരു കാര്യമായ പ്രതീക്ഷകളൊന്നും നല്‍കാത്ത മമ്മൂട്ടി ചിത്രം മാത്രം. രണ്ടുമണിക്കൂര്‍ വിരസതയോടെ മാത്രമേ ചിത്രം കാണാന്‍ കഴിയൂ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ഝാര്‍ഖണ്ഡില്‍ നിന്നും ഉന്നത ജായില്‍പ്പെട്ട പെണുമായി പ്രണയിച്ച് ഒളിച്ചോടി വന്ന ദുര്‍ഖപ്രസാദും ഭാര്യ ശീതളും കഴിഞ്ഞ 20 വര്‍ഷമായി കൊച്ചിയിലാണ് താമസിക്കുന്നത്. ഒരു ഷോപ്പിങ് മാളില്‍ ക്ലീനിങ് ജോലി ചെയ്തുവരികയാണ് ദുര്‍ഖപ്രസാദ്. ദുര്‍ഖപ്രസാദിന് കേരളത്തെ അത്രമാത്രം ഇഷ്ടമുണ്ടായിട്ടും 20 വര്‍ഷമായി കേരളത്തില്‍ ജീവിക്കുയായിരുന്നിട്ടും അദ്ദേഹത്തെയും ഭാര്യയെയും മലയാളികളായി കാണാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണ് ശീതല്‍ ഗര്‍ഭിണിയായത്. ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനുള്ള ശ്രമവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്‌ളോട്ട്. ദുര്‍ഖപ്രസാദായി മമ്മൂട്ടിയും ശീതളായി മാന്‍സി ശര്‍മയും എത്തിയ ചിത്രത്തില്‍ പദ്മരാജ് രതീഷ്, കിഷോര്‍, രണ്‍ജി പണിക്കര്‍, സുദീര്‍ കരമന, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, പി ബാലചന്ദ്ര തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നെങ്കിലും ചാലഞ്ചിങ്ങായ ഒന്നും കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നില്ല. എസി വിജേഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നല്ലൊരു തുടക്കമുണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയിലെത്തിയപ്പോഴേക്കും അത് നഷ്ടപ്പെട്ടു. ചിത്രത്തിലെ പ്രധാന ട്വിസ്റ്റ് സിനിമയ്ക്ക് ഒരു ത്രില്ലര്‍ മൂഡ് നല്‍കുമായിരുന്നെങ്കിലും അപക്വമായ ശ്രമം പരാജയത്തിലെത്തിച്ചു. ചിത്രത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സംവിധായകന്‍ മാര്‍ത്താണ്ഡനും പൂര്‍ണമായി പരാജയപ്പെട്ടു.

പ്രദീപ് നായരുടെ ഛായാഗ്രഹണം ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റിന്റെ ആംമ്പിയന്‍സ് സൃഷ്ടിച്ചു. എന്നാല്‍ ചിത്രത്തിന്റെ തുടക്കത്തിന്റെ ഫ്‌ളോ നിലനിര്‍ത്താന്‍ കഴിയാത്തത് രതീഷ് രാജിന്റെ എഡിറ്റിങ് വീഴ്ചയാണ്. ബിജിപാലിന്റെ ബാക്ക്ഗ്രൗണ്ട് സംഗീതം ശരാശരിയില്‍ ഒതുങ്ങി. ന്യൂജനറേഷനില്‍ തുടങ്ങി ഓള്‍ഡ് മൂഡിലെത്തിയ ചലചിത്രത്തിന് രണ്ട സ്റ്റാര്‍ മാത്രമേ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയൂ

Top