അഞ്ചു മാസത്തിനിടെ 111 നവജാത ശിശുക്കളുടെ മരണം: അദാനി ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു

അഹമ്മദാബാദ്: വ്യവസായ പ്രമുഖന്‍ അദാനിയുടെ ആശുപത്രിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചു മാസത്തിനിടെ ആശുപത്രിയില്‍ വെച്ചു തന്നെ 111 നവജാത ശിശുക്കള്‍ മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ടു പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നേരിട്ട് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.

അദാനി എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ബുജ്ജിലുള്ള ജി.കെ ജനറല്‍ ആശുപത്രിയിലാണ് ഗോരാഖ്പൂരിനു സമാനമായ ദുരന്തം സംഭവിച്ചിരിക്കുന്നത്. 2018 മെയ് മാസം അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് വലിയ ദുരന്തം എന്നു തന്നെ പറയേണ്ടി വരുന്ന ഭീകരമായ മരണനിരക്ക് സംഭവിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ താമസിച്ചുള്ള അഡ്മിഷന്‍, പോഷകാഹാരക്കുറവ് എന്നീ കാരണങ്ങള്‍ കൊണ്ടാണ് നനവജാത ശിശുക്കളുടെ മരണം എന്നാണ് ആശുപത്രി അധികൃതര്‍ കാരണമായി പറയുന്നത്. നവജാത ശിശുക്കളുടെ മരണനിരക്ക് ഉയര്‍ന്നതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പിന്നാലെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗുജറാത്ത് ആരോഗ്യ കമ്മീഷണര്‍ ജയന്തി രവി അറിയിച്ചു.

ആശുപത്രിയില്‍ ഈ അഞ്ചു മാസത്തിനിടെ ജനിച്ച 777 നവജാത ശിശുക്കളില്‍ 111 കുഞ്ഞുങ്ങള്‍ മരണപ്പെട്ടുവെന്നും. അതേസമയം 2017 ല്‍ 258 ഉം, 2016-15 കാലയളവില്‍ അത് 184 ഉം 164 ഉം ആയിരുന്നുവെന്നും റിപ്പോര്‍ട്ടു പ്രകാരം മരണനിരക്ക് 14 ശതമാനമായി കൂടിയെന്നും ആശുപത്രി സൂപ്രണ്ടന്റ് ജി.എസ് റാവൂ വ്യക്തമാക്കി. കച്ച് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് ആശുപത്രിയില്‍ എത്താന്‍ വേണ്ടിവരുന്ന നിര്‍ണായക സമയത്താണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നതെന്നാണ് റാവു വ്യക്തമാക്കുന്നത്. മാസം തികയാതെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top