അഭയാര്‍ത്ഥി ക്യാമ്പിലായിരുന്ന പ്ല്സ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം വെടിവച്ചുകൊന്നു

bengalകൊല്‍ക്കത്ത: ബംഗാളില്‍ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം വെടിവച്ചുകൊന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എത്തിയ സംഘമാണ് കൊടുംക്രൂരത കാട്ടിയത്. ബര്‍ദ്വമാന്‍ ജില്ലയിലെ കാട്ടാരി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട് അഭയാര്‍ഥിക്യാമ്പിലായിരുന്നപെണ്‍കുട്ടിയുടെ കുടുംബം ഒരുദിവസംമുമ്പാണ് വീട്ടില്‍ തിരികെയെത്തിയത്. പതിനെട്ടുകാരിയായ പെണ്‍കുട്ടി 12ാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

പെരുമഴയെതുടര്‍ന്ന് കഴിഞ്ഞ പത്തുദിവസമായി ഗ്രാമത്തില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. ഇരുട്ടിന്റെ മറവില്‍ സഹായികളായി നടിച്ചെത്തിയവര്‍ മൃഗീയത കാട്ടുകയായിരുന്നു.സംഭവസമയത്ത് അമ്മയും ഇളയസഹോദരങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത.് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ബലാത്സംഗംചെയ്തശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍&ലവേ;മൃതദേഹം കണ്ടെടുത്തത്. കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി കുത്തിത്തിരുകിയിരുന്നു. മൂന്ന് വെടിയുണ്ട പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. പ്രതികള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരാണെന്ന സൂചനയെതുടര്‍ന്ന് പൊലീസ് അന്വേഷണം പേരിനുമാത്രമാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top