തിരുവനന്തപുരം: ശ്രീനാരയണ ഗുരുവിന്റെ പേരുപോലും ഉച്ചരിക്കാനുള്ള യോഗ്യത പ്രധാനമന്ത്രി നരേന്ദ്രമോദിക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. അസഹിഷ്ണുതയുടെ ആള്‍രൂപമാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുവിന്റെ പേരിലുള്ള യോഗത്തില്‍ പങ്കെടുക്കാനുള്ള അവകാശം മോദിക്കില്ല. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനു പിന്നിലുള്ള അജന്‍ഡ വ്യക്തമാണ്.
ആര്‍.എസ്.എസിന്റെ അടിമപ്പണി ചെയ്യുകയാണ് വെള്ളാപ്പള്ളി നടേശന്‍. പ്രതിമാ അനാവരണച്ചടങ്ങിനെ സംഘപരിവാര്‍ പരിപാടിയായി മുദ്രകുത്തുകയാണ് അദ്ദേഹം. ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധമാണ് വെളളാപ്പള്ളിക്കുള്ള മറുപടിയെന്നും സുധീരന്‍ പറഞ്ഞു.