ആദ്യം കാമുകന്‍ ലൈംഗീകമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി കൂട്ടുകാരും; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പ്ല്‌സ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

kaldaiകാലടി: ആദ്യം പ്രണയം നടിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി പീഡിപ്പിച്ചു പിന്നാലെ ഇയാളുടെ സുഹൃത്തുക്കളും ഈ കുട്ടിയെ പീഡനത്തിനിരയാക്കി. കൂട്ടുകാര്‍ ചിത്രങ്ങല്‍ വാട്‌സപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കാലടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്‌ളസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ്‌ചെയ്തു. നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളില്‍ കൗണ്‍സലിങ് നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിനി അധ്യാപികയോട് പീഡനവിവരം പറഞ്ഞത്.

കാമുകനായ വിദ്യാര്‍ഥി വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആദ്യം ശാരീരികമായി പീഡിപ്പിച്ചു. തുടര്‍ന്ന്, മറ്റ് സുഹൃത്തുക്കളായ വിദ്യാര്‍ഥികളോട് സംഭവം പറഞ്ഞു. പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മറ്റ് നാലുപേരും പീഡിപ്പിച്ചത്.
കാമുകനും മറ്റൊരു പ്രതിയും നീലീശ്വരം എസ്.എന്‍.ഡി.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു.അഞ്ച് വിദ്യാര്‍ഥികളെയും കാക്കനാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top