ആര്‍ക്കും അഞ്ചുരൂപ പോലും നല്‍കാനില്ല, 43 ലക്ഷം പരാതിക്കാരന്‍ നല്‍കിയെങ്കില്‍ അതിനുള‌ള മീനും നല്‍കിയിട്ടുണ്ടെന്ന് ധര്‍മ്മജന്‍

ആര്‍ക്കും അഞ്ചുരൂപ പോലും നല്‍കാനില്ല, 43 ലക്ഷം പരാതിക്കാരന്‍ നല്‍കിയെങ്കില്‍ അതിനുള‌ള മീനും നല്‍കിയിട്ടുണ്ടെന്ന് ധര്‍മ്മജന്‍

 

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള‌ള ‘ധര്‍മ്മൂസ് ഫിഷ്‌ഹബ്ബി’ല്‍ ഫ്രാഞ്ചൈസി വാഗ്‌ദാനം ചെയ്‌ത് 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വിശദീകരണവുമായി ധര്‍മ്മജന്‍.

ആരെയും വഞ്ചിച്ചിട്ടില്ലെന്നും തനിക്കെതിരെയുള‌ളത് വ്യാജ പരാതിയാണെന്നുമാണ് ധര്‍മ്മജന്‍ അറിയിച്ചത്. ഒരാളുടെയെങ്കിലും കൈയില്‍ നിന്ന് പണമോ ചെക്കോ വാങ്ങിയതിന്റെ തെളിവ് പുറത്തുകാണിക്കാന്‍ തയ്യാറാകണം. ഒരാള്‍ക്കും താന്‍ അഞ്ച് രൂപ പോലും നല്‍കാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരന്‍ നല്‍കിയെങ്കില്‍ അതിനുള‌ള മീനും പരാതിക്കാരന്‍ വാങ്ങിയിട്ടുണ്ടെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുപാട്പേര്‍ക്ക് തൊഴില്‍ നല്‍കാനായി ആരംഭിച്ച സംരംഭമാണിത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിലെ 11ാമത് പാര്‍ട്‌ണറാണ്. അങ്ങനെയുള‌ള താന്‍ ഒന്നാംപ്രതിയാകുന്നതെങ്ങനെയെന്ന് അറിയില്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു.

സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി ഗഡുക്കളായി 43 ലക്ഷം രൂപ വാങ്ങി. എന്നാല്‍ പണം വാങ്ങിയിട്ടും ധര്‍മ്മജന്‍ മത്സ്യം എത്തിച്ചില്ലെന്നും കബളിപ്പിക്കപ്പെട്ടെന്ന് മനസിലായപ്പോഴാണ് പരാതി നല്‍കിയതെന്നുമാണ് മൂവാറ്റുപുഴ സ്വദേശി അസീസ് പരാതിയില്‍ പറയുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് പരാതിയില്‍ കേസെടുത്തു. ധര്‍മ്മജനാണ് കേസില്‍ പ്രധാന പ്രതി.

Top